വിദേശത്ത് ഭര്‍ത്താവിനെ ബന്ദിയാക്കി നാട്ടില്‍ ഭാര്യയില്‍ നിന്നും അക്രമിസംഘം നാലുലക്ഷം തട്ടി; പണത്തിന് പുറമേ രണ്ടേക്കര്‍ വസ്തുവിന്റെ ആധാരവും സ്വത്തുക്കളും തട്ടിയെടുത്തു

വിദേശത്ത് ഭര്‍ത്താവിനെ ബന്ദിയാക്കി നാട്ടില്‍ ഭാര്യയില്‍ നിന്നും അക്രമിസംഘം നാലുലക്ഷം തട്ടി. ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണത്തിന് പുറമേ രണ്ടേക്കര്‍ വസ്തുവിന്റെ ആധാരം, ആറര പവന്റെ താലിമാല, അര പവന്‍ മോതിരം എന്നിവയ്ക്ക് പുറമേ എഴുതാത്ത രണ്ടു മുദ്രപ്പത്രത്തില്‍ ഒപ്പിടുവിച്ചും എടുത്തു.
കുവൈറ്റില്‍ ശര്‍ക്കില്‍ വീട്ടുവേലക്കാരനായി ജോലി ചെയ്യുന്ന ഭര്‍ത്താവിനെയാണ് തടവിലാക്കിയത്. യൂസുഫ് എന്നയാളെയാണ് വിദേശത്ത് തടവിലാക്കിയിരിക്കുന്നത്. നാട്ടില്‍ ഭാര്യ സഫിയയില്‍ നിന്നുമായിരുന്നു പണവും സ്വത്തും തട്ടിയത്.
വിദേശത്ത് തടവിലാക്കിയിരിക്കുന്ന ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി ആയിരുന്നു എല്ലാം നടത്തിയത്. നവംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കാറില്‍ നാലംഗ സംഘം സഫയയുടെ വീട്ടില്‍ എത്തുകയും ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച സഫിയയ്ക്ക് കൊടുക്കുകയുമായിരുന്നു.
താന്‍ കുവൈറ്റില്‍ ബന്ധിതനാണെന്നും അവര്‍ പറയുന്ന പ്രകാരം പ്രവര്‍ത്തിക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇതേ തുടര്‍ന്ന് രണ്ടേക്കര്‍ വസ്തുവിന്റെ ആധാരം, നികുതി ചീട്ട് എന്നിവ നല്‍കി. പിന്നീട് പേരാമ്പ്ര ബ്രാഞ്ചില്‍ സൂക്ഷിച്ചിരുന്ന ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലെ 4.33 ലക്ഷം രൂപയും എടുത്തു കൊടുത്തു.
കയ്യിലെ അര പവന്‍ മോതിരം, ധരിച്ചിരുന്ന ആറു പവന്‍ താലിമാല എന്നിവയ്ക്ക് പുറമേ എഴുതാത്ത രണ്ടു ചെക്കുകള്‍, രണ്ടു മുദ്രപ്പത്രത്തില്‍ വലതുകൈ പിടിച്ച് വിരലടയാളംപതിക്കുകയും ചെയ്തു. സംഘത്തിലെ ഒരാള്‍ ഭര്‍ത്താവിന്റെ സുഹൃത്ത് മുഹമ്മദാണെന്നും മറ്റു രണ്ടു പേര്‍ ഷുക്കൂര്‍, നവാസ് എന്നിവരാണെന്നും കണ്ടാലറിയാവുന്ന ആളാണ് നാലാമനെന്നും പരാതിയില്‍ പറയുന്നു.
ആദ്യം പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ എസ്പിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഭാര്യയും ഭര്‍ത്തൃമാതാവും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























