Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇടത് മുന്നണിയിലെ പ്രമുഖ നേതാവുമായിരുന്നു കെ.ജി 

20 DECEMBER 2017 03:14 PM IST
മലയാളി വാര്‍ത്ത

സി.പി.എമ്മിന്റെ സമുന്നതനായ നേതാവായിരുന്ന കെ .ജി . ദാമോദരനുണ്ണിത്താന്‍ മരണമടഞ്ഞിട്ട് ഡിസബര്‍ 22 നു മുപ്പത്തിയൊന്നു വര്‍ഷം തികയുകയാണ്. അടൂര്‍, പള്ളിക്കല്‍ സ്വദേശിയായ കെ.ജിയെ ഒരിക്കല്‍ പരിചയപ്പെട്ടവരാരും പെട്ടെന്ന് മറക്കില്ല. 1986 ഡിസബര്‍ 22 നാണ് അദ്ദേഹം മരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇടത് മുന്നണിയിലെ പ്രമുഖ നേതാവുമായിരുന്ന കെ.ജി സാധാരണക്കാരുടേയും, കര്‍ഷകത്തൊഴിലാളികളുടേയും നേതാവായാണ് പൊതു പ്രവര്‍ത്തനം ആരംഭിച്ചത് . ചെറുപ്പത്തിലെ പ്രസംഗ വേദികളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായി . 

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫാസിസ്റ്റു ശക്തികള്‍ക്കൊപ്പം ചേര്‍ന്ന ജപ്പാനെ തുറന്നുകാട്ടാനായി പാര്‍ട്ടി സംഘടിപ്പിച്ച ജപ്പാന്‍ വിരുദ്ധ മേളകളില്‍ നടത്തിയ ഉജ്വല പ്രസംഗങ്ങളാണു കെ.ജി.ദാമോദരനുണ്ണിത്താനെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്. അക്കാലത്ത് എ.കെ.ജി , പി.കൃഷ്ണപിള്ള എന്നിവരുമായി ഇടപഴകാന്‍ ലഭിച്ച അവസരം ലഭിച്ചു. വര്‍ഗ രാഷ്ട്രീയത്തിന്റെ പുതിയ പാഠങ്ങള്‍ ്അങ്ങനെയാണ് സ്വായത്തമാക്കിയത്. കൊല്ലം ജില്ലാ കമ്മിറ്റി സെക്രട്ടറിട്ടറിയേറ്റു മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട കെ .ജി 59 ല്‍ സംസ്ഥാന കമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

സൗമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യനിലപാടും കെ.ജി എടുത്തിരുന്നു. അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യാനായി മാര്‍ക്‌സിസ്റ്റ് വിരുദ്ധ വക്താക്കള്‍ നികൃഷ്ടമായ പല മാര്‍ഗങ്ങളും ഉപയോഗിച്ചു. അമ്പരപ്പിക്കുന്ന അഴിമതിക്കഥകള്‍ അദ്ദേഹത്തിനെതിരെ പ്രചരിപ്പിച്ചു. അടൂരിലും , കൊല്ലത്തും ധാരാളം വസ്തുക്കള്‍ വാങ്ങി കൂട്ടിയെന്നു പോലും കഥകളുണ്ടായി. പരത്തി . കൊട്ടാര സദൃശമായ വീടുണ്ടന്നും അതില്‍ വില പറയാനാവാത്ത പലതും ശേഖരിച്ചിട്ടുണ്ടെന്നും എതിരാളികള്‍ ആക്ഷേപിച്ചു. ഇതിനെയെല്ലാം അദ്ദേഹം സമചിത്തതയോടെ നേരിട്ടു. 
ചെറിയൊരു ഒരു വീട് സ്വന്തമായി പണിയാന്‍ പെട്ടപാട് സഖാവിനും, ഭാര്യക്കുമേ അറിയുകയുള്ളൂ . അതിനു വേണ്ടി കുടുംബ വക കിട്ടിയ ഭൂമി വില്‍ക്കേന്‍ണ്ടി വന്നു . അതു പോലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ഏക്കറു കണക്കിന് ഭുമി തുച്ചമായ വിലയ്ക്കു വില്‍ക്കുകയും ചെയ്തു.
കെ.ജി പല തവണ അറസ്റ്റിലായിട്ടുണ്ട്, അടിയന്തരാവസ്ഥക്കാലത്ത് 18 മാസം ജയില്‍വാസ്സം അനുഭവിക്കേണ്ടി വന്നു. സഖാവ് ഇ എം എസ്സ് പല സന്ദര്‍ഭങ്ങളിലും വന്നു താമസ്സിച്ചിട്ടുള്ളത് കെ.ജി യുടെ വസ്സതിയിലായിരുന്നു.. ആ ദിനങ്ങളൊക്കെയും പള്ളിക്കലിലേ കമ്മ്യൂണിസ്റ്റ്കാര്‍ക്കെല്ലാം മറക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ലായെന്ന് ഇന്നു ജീവിച്ചിരിക്കുന്ന പഴയകാല സഖാക്കളും ഓര്‍മിക്കുന്നു. 

സി.പി ഐയും കോണ്‍ഗ്രസും ഒരുമിച്ച് നിലയുറപ്പിച്ച അവസ്സരത്തിലാണ് തെങ്ങമം ബാലകൃഷ്ണനെതിരായി കെ.ജി അടൂരില്‍ മല്‍സരിച്ചത്. മൂവായിരം വോട്ടിന്് കെ.ജി അന്ന് പരാജയപ്പെട്ടു. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിന്റെ രൂപീകരണം മുതല്‍ മരിക്കുംവരെ പ്രസിഡന്റ് ആയിരുന്നു കെ.ജി. പാര്‍ടിക്കെതിരെ വരുന്ന എല്ലാ കൂരമ്പുകളെയും ശക്തമായി നേരിടുകയും മറ്റെല്ലാ താല്പര്യങ്ങള്‍ക്കും ഉപരിയായി പാര്‍ടി താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി മുന്നോട്ടു പോകുന്ന രീതിയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മരിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പള്ളിക്കലില്‍ നിറഞ്ഞ് നില്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends