Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ലാവ്‌ലിനില്‍ കക്ഷിചേര്‍ന്ന് പാര്‍ട്ടിയില്‍ നിലയുറപ്പിക്കുകയായിരുന്നു സുധീരന്റെ ലക്ഷ്യം, അതുവഴി ജനശ്രദ്ധയും ആകര്‍ഷിക്കാന്‍ നോക്കി

20 DECEMBER 2017 04:25 PM IST
മലയാളി വാര്‍ത്ത

ലാവ്‌ലിന്‍കേസില്‍ കക്ഷിചേരാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ നടത്തിയ നീക്കം പാളി. സുധീരന്റെ അപ്പീല്‍ സുപ്രിംകോടതി തള്ളി. കേസില്‍ പിണറായിയെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് കേസില്‍ കക്ഷിചേരാന്‍ സുധീരന്‍ തീരുമാനിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തിയില്ലാതായിരിക്കുന്ന സുധീരന്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നതിനും സി.പി.എമ്മിനെതിരെ പോരാട്ടം നടത്തി പാര്‍ട്ടിയില്‍ ശക്തമായ സ്ഥാനം ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ലാവ്‌ലിന്‍ കേസില്‍ കക്ഷിചേരാന്‍ തീരുമാനിച്ചത്.

സംഘടനാ തെരഞ്ഞെടുപ്പോടെ അടിതെറ്റിയ സുധീരനെ എ, ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഒതുക്കിയിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയവരുടെ പട്ടികയില്‍ സുധീരന്‍ ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. പടയൊരുക്കം തുടങ്ങിയ സമയത്ത് ഗെയില്‍ സമരത്തിന്റെ ചുക്കാന്‍ പിടിക്കാനും സുധീരന്‍ ശ്രമം നടത്തിയിരുന്നു. ഗെയിലിന് യു.ഡി.എഫ് എതിരല്ലെന്നും പരസ്യമായ സമരപരിപാടികള്‍ക്ക് പാര്‍ട്ടിയില്ലെന്നും പ്രതിപക്ഷനേതാവ് ചെന്നിത്തല പറഞ്ഞതോടെ അന്നത്തെ നീക്കം പാളിയിരുന്നു. 

ഓഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഊര്‍ജവകുപ്പ് സെക്രട്ടറിയായിരുന്ന കെ.മോഹനന്‍, ഉര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വൈദ്യുതിമന്ത്രിയായിരുന്ന സമയത്ത് പിണറായി വിജയന്‍ അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നാണ് സി.ബി.ഐ അപ്പീലില്‍ പറയുന്നു. മന്ത്രിതല തീരുമാനമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനാവില്ല. ഖജനാവിന് 374 കോടി രൂപയാണ് കരാറുവഴി നഷ്ടം സംഭവിച്ചതെന്നും വസ്തുതകളും തെളിവുകളും വിശകലനം ചെയ്യാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്നും സി.ബി.ഐ അപ്പീലില്‍ ആരോപിക്കുന്നു.

അപ്പീല്‍ നല്‍കാന്‍ വൈകിയതിന് ക്ഷമ ചോദിച്ചുള്ള അപേക്ഷയാണ് സി.ബി.ഐ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. സി.ബി.ഐയെ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. കേരളത്തില്‍ ഏറെ വര്‍ഷക്കാലം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസില്‍ സുപ്രീംകോടതി വിധിവന്നാലെ അന്തിമമായ തീരുമാനം ഉണ്ടാകൂ. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജനവൈദ്യുതി പദധതികളുടെ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായാണ് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (9 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (58 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (5 hours ago)

Malayali Vartha Recommends