ഓഖി ദുരന്തത്തില്‍ കാണാതായ 34 തൊഴിലാളികള്‍ തിരിച്ചു വരുന്നു

ഓഖി ദുരന്തത്തില്‍പെട്ടവരില്‍ കുറച്ച് ആശ്വസവുമായി കാണാതായ മൂന്നു മത്സ്യബന്ധനബോട്ടുകള്‍ കണ്ടെത്തി. 34 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലായി ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.ദുരന്തസമയത്ത് കൊച്ചിയില്‍നിന്നു മത്സ്യബന്ധത്തിനായി പോയ ബോട്ടുകളാണ് പുറംകടലില്‍ ഫിഷറീസ് വകുപ്പ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഇവരെ തീരത്തെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഇതിനിടെ ഇന്ന് രണ്ട് മത്സത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നും കാസര്‍കോഡ് തീരത്തുനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും കരയിലെത്തിച്ചെങ്കിലും മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി ഉയര്‍ന്നു. ബേപ്പൂര്‍ ഭാഗത്തുനിന്ന് തിരച്ചിലിന് പോയവരാണ് വൈകീട്ടോടെ ഒരു മൃതദേഹം കണ്ടെടുത്തത്. ഫിഷറീസ് വകുപ്പു വാടകയ്‌ക്കെടുത്ത ബോട്ട് ഉപയോഗിച്ചു മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























