Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഓഖി ചുഴലികാറ്റില്‍ രക്ഷപ്പെട്ടവര്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ തിരിച്ചെത്തിക്കുമെന്ന് പിണറായി; കന്യാകുമാരിയില്‍ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്

20 DECEMBER 2017 08:54 PM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിയില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില ദ്വീപുകളിലും എത്തിപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ ആവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കന്യാകുമാരിയില്‍ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികള്‍ക്കാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. ഏതാനും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. ഡി.എന്‍.എ പരിശോധന വഴി ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്. ഓഖി ചുഴലിയില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് നന്ദി പറയാനാണ് ഇരുപത്തിയഞ്ചോളം മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

കേരള അതിര്‍ത്തിയിലെ കടലില്‍ നിന്ന് രക്ഷാസേനയുടെ സഹായം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയ അഞ്ചുപേരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ തങ്ങളുടെ അനുഭവം വിവരിച്ചു. ദുരന്തബാധിതര്‍ക്കു വേണ്ടി കേരള സര്‍ക്കാര്‍ സമഗ്രമായ സഹായ പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല.

മരിച്ചവരുടെ ആശ്രിതര്‍ക്ക് കേരള സര്‍ക്കാര്‍ 20 ലക്ഷം രൂപ പ്രഖ്യാപിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരും 20 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു സഹായവും ലഭിച്ചിട്ടില്ലെന്നും കേരളത്തിന്റെ ഇടപെടല്‍ കൊണ്ടാണ് ഇത്രയെങ്കിലും ലഭിച്ചതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സിപിഐഎം കന്യാകുമാരി ജില്ലാ സെക്രട്ടറി എന്‍. മുരുകേശന്‍, മുന്‍ എം.പി. എ.വി. ബെല്ലാര്‍മിന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നൂര്‍മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് 25ഓളം മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (7 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (56 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (5 hours ago)

Malayali Vartha Recommends