Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നടിയെ ആക്രമിച്ച കേസിലെ പ്രമുഖരുടെ സാക്ഷിമൊഴികൾ ദിലീപിന് ഇരട്ടപ്പൂട്ടിടുമോ..?

21 DECEMBER 2017 09:21 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ്‌ ഹൈക്കോടതിയിലേക്ക്‌. കുറ്റപത്രത്തില്‍ തനിക്കെതിരേ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാവും ദിലീപിന്റെ ഹര്‍ജി. ഹര്‍ജി തള്ളിയാല്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കും. കേസിന്റെ വിചാരണ പരമാവധി വൈകിപ്പിക്കാനാണു ദിലീപിന്റെ നീക്കം.

സംഭവത്തില്‍ സിനിമാപ്രവര്‍ത്തകരുടെ മൊഴികള്‍ പുറത്തുവന്നതു വിചാരണയെ ദോഷമായി ബാധിക്കാമെന്ന ആശങ്കയിലാണു പ്രോസിക്യൂഷന്‍. പ്രതികള്‍ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ട്‌. സാക്ഷികള്‍ കോടതിയിലും മൊഴി ആവര്‍ത്തിക്കണം. അതുകൊണ്ടുതന്നെ എത്രയും വേഗം വിചാരണ ആരംഭിച്ചു വിസ്‌താരം പൂര്‍ത്തിയാക്കാനാണു പ്രോസിക്യൂഷന്‍ ശ്രമം.

പുതിയ സാക്ഷികളെ നിരത്താതെ പ്രോസിക്യൂഷന്‍ സാക്ഷികളെ എതിര്‍വിസ്‌താരം നടത്തി കുറ്റപത്രം പൊളിക്കാനാവും ദിലീപിന്റെ ശ്രമം. തനിക്കെതിരേ സിനിമാരംഗത്തു നടന്ന ഗൂഢാലോചനയാണു കേസിനു പിന്നിലെന്ന വാദമാകും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തുക. ഇപ്പോള്‍ മൊഴിനല്‍കിയവരില്‍ നിന്നുതന്നെ ഇതിന്‌ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍.

വിചാരണയ്‌ക്കു പ്രത്യേകകോടതി അനിവാര്യമാണെന്നു പ്രോസിക്യൂഷന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കുന്ന പോക്‌സോ കോടതിയിലേക്കു മാറ്റാമെന്ന അഭിപ്രായമാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ സി.പി. സുധാകരപ്രസാദിനുള്ളത്‌. എന്നാല്‍ പോക്‌സോ കോടതിയിലെ കേസുകളുടെ ബാഹുല്യത്താല്‍ വിചാരണ നീണ്ടുപോകുമോയെന്ന ആശങ്കയുണ്ട്‌. ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന ഇന്ദുവിനെ തീവണ്ടിയില്‍നിന്നു തള്ളിയിട്ടുകൊന്ന കേസിന്റെ വിചാരണ പോക്‌സോ കോടതിയില്‍ ഫെബ്രുവരിയില്‍ തുടങ്ങാനിരിക്കുകയാണ്‌. അതിനാല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ വിചാരണ നടത്താമെന്ന ആലോചനയുമുണ്ട്‌.

ഇപ്പോഴത്തെ ജഡ്‌ജി എന്‍. അനില്‍കുമാര്‍ ഹൈക്കോടതി രജിസ്‌ട്രാറായി ഒന്നാം തീയതിമുതല്‍ ചുമതലയേറ്റേക്കും. പകരം സി.ബി.ഐ. പ്രത്യേക കോടതി ജഡ്‌ജി ഡോ. കൗസര്‍ എടപ്പകത്തിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജിയായി പരിഗണിക്കുന്നുണ്ട്‌. പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി കേസെടുത്താല്‍ ഫെബ്രുവരിയില്‍ തന്നെ വിചാരണ തുടങ്ങാനാവും.

കുറ്റപത്രം പരിശോധിച്ച്‌ മറുപടി ബോധിപ്പിക്കല്‍ ജനുവരി ഒന്നിലേക്ക്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി മാറ്റിയിട്ടുണ്ട്‌. മാധ്യമങ്ങള്‍ക്ക്‌ കുറ്റപത്രം ചോര്‍ത്തി നല്‍കി എന്ന പ്രതി ദിലീപിന്റെ പരാതിയിന്മേല്‍ ശനിയാഴ്‌ച അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി വിധിപറയും. ചോര്‍ത്തി നല്‍കിയതു പോലീസാണെന്നും നടപടി വേണമെന്നുമാണ്‌ ആവശ്യം. എന്നാല്‍ കേസില്‍ മാധ്യമങ്ങളെ പ്രതിചേര്‍ത്തിട്ടില്ല. ഇതിനെ പോലീസ്‌ കോടതിയില്‍ ചോദ്യംചെയ്‌തിരുന്നു. അതിനു മറുപടിയായി സാക്ഷിമൊഴികള്‍ പുറത്തുവന്നത്‌ പ്രതികളുടെ ഭാഗത്തു നിന്നാണെന്ന ബദല്‍വാദം ഉയര്‍ത്തി കേസിനെ നേരിടാനാണ്‌ പ്രോസിക്യൂഷന്‍ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (8 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (57 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (5 hours ago)

Malayali Vartha Recommends