പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുമായി സര്‍ക്കാര്‍

വിനോദപ്രദമായ കളികളിലൂടെ കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുമായി സര്‍ക്കാര്‍. കായികയുവജനകാര്യവകുപ്പ് ആദ്യഘട്ടത്തില്‍ 25 ഗവ.െ്രെപമറി സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടങ്ങളിലായി 1.25 കോടിയാണ് ചെലവിടുക.
ഓരോ സ്‌കൂളിലും പദ്ധതി നിരീക്ഷിക്കാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും രണ്ട് അധ്യപകരെ നിയോഗിക്കും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ജില്ല/ സംസ്ഥാന തലത്തില്‍ മികവ് കാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
കുട്ടികളുടെ കായികവും മാനസികവുമായ വളര്‍ച്ച ഉണ്ടാക്കാനും താല്‍പര്യമുള്ള കായിക വിനോദങ്ങള്‍ െതരഞ്ഞെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പ്രഫഷനല്‍ കായിക വിനോദ മേഖലകളിലേക്ക് കുട്ടികളെ പരിചയപ്പെടുത്താനായി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായികോപകരണങ്ങള്‍ സജ്ജീകരിക്കും. പ്രത്യേക കായികോപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക.
ബാസ്‌കറ്റ് ബാള്‍ അറ്റംറ്റര്‍, ഫുട്ബാള്‍ ബൗണ്‍സര്‍ എന്നിവയും സജ്ജീകരിക്കും. വിഡിയോ ഗെയിമിന്റെ സാധ്യതകള്‍ കായിക വിനോദത്തില്‍ ഉള്‍പ്പെടുത്താന്‍ ഗെയിം മോണിറ്റര്‍ സജ്ജീകരിക്കും. ഇലക്‌ട്രോണിക് സെന്‍സറുകളുടെ സഹായത്തോടെ കളിയുടെ മേന്മകള്‍ വിലയിരുത്തി കായിക വ്യായാമങ്ങളിലേക്കുള്ള പ്രചോദനവും നല്‍കുകയാണ് ഉപകരണം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























