Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു

21 DECEMBER 2017 10:33 AM IST
മലയാളി വാര്‍ത്ത

പുതുച്ചേരിയിൽ ആഡംബര കാർ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചെന്ന കേസിൽ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി ഹൈക്കോടതി നിർദേശാനുസരണം ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്നുരാവിലെ ഹാജരായി. പത്തര മണിയോടെ വഴുതയ്ക്കാട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്യലിന് വിധേയനായത്. എസ്.പി സന്തോഷ് കുമാറിന് മുമ്പാകെയാണ് അദ്ദേഹം ഹാജരായത്.

കാർ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയും ആർ.സി രേഖകൾ പരിശോധിക്കുകയും ചെയ്ത അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ആഡംബര കാറിന്റെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിൽ വ്യാജ രേഖകൾ ചമച്ച് കാർ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം അദ്ദേഹത്തിൽ നിന്ന് ചോദിച്ചറിയുന്നത്.

കാർ രജിസ്റ്റർ ചെയ്യാനായി വ്യാജ വിലാസത്തിലുള്ള രേഖകൾ ചമച്ചവരെപ്പറ്റിയുള്ള വിവരങ്ങളും സുരേഷ് ഗോപിയിൽ നിന്ന് ശേഖരിക്കുന്നുണ്ട്. കേസിൽ മുൻകൂർ ജാമ്യത്തിന് സുരേഷ് ഗോപി നൽകിയ ഹർജിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുള്ളതിനാൽ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയശേഷം സുരേഷ് ഗോപിയെ വിട്ടയയ്ക്കും. എന്നാൽ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കാർ രജിസ്റ്റർ ചെയ്യാൻ സുരേഷ് ഗോപി പുതുച്ചേരിയിൽ വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ആഡംബര കാറുകൾക്ക് വൻതുക നികുതി നൽകേണ്ടി വരുമെന്നതിനാൽ അതൊഴിവാക്കുന്നതിനാണ് കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതെന്നാണ് ആരോപണം. നികുതി വെട്ടിച്ച് വാഹനം രജിസ്റ്റർ ചെയ്തതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമയ്ക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. പുതുച്ചേരിയിലാണ് സുരേഷ് ഗോപിയുടെ ആഡംബര കാർ രജിസ്റ്റർ ചെയ്തത്. ആരോപണം ഉയർന്നതോടെ വാഹന രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ സുരേഷ് ഗോപി മോട്ടോർ വാഹന വകുപ്പിന് നൽകിയിരുന്നു.

എന്നാൽ, രേഖകളിൽ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാൻ തീരുമാനിച്ചത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ ജാമ്യാപേക്ഷയുമായി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചേക്കും. വ്യാജ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയടക്കം 70 പേർക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു. തിരുവനന്തപുരം ആർടിഒയാണ് സുരേഷ് ഗോപി എം.പിക്കു നോട്ടീസ് അയച്ചത്.

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പുതുച്ചേരി രജിസ്ട്രേഷൻ ഉള്ള ആഡംബര കാർ കേരളത്തിൽ ഓടുന്നതായും ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ശാസ്തമംഗലത്തെ വിലാസത്തിൽ താമസക്കാരനായതിനാൽ ഈ വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്ത് നികുതി അടയ്ക്കേണ്ടതായിരുന്നു.

2000ത്തിലേറെ കാറുകൾ ഇത്തരത്തിൽ സംസ്ഥാനത്തിന് പുറത്തു രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഓടുന്നതെന്നാണ് കണ്ടെത്തൽ. ഇതിൽ 1,178 കാറുകൾ കേരളത്തിൽനിന്ന് വാങ്ങിയ ശേഷം പോണ്ടിച്ചേരിയിൽ കൊണ്ടുപോയി വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends