Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ജേക്കബ് തോമസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ഇല്ലാതാക്കാനും അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും നീക്കാനും തീരുമാനം; വിജിലൻസ് വിഭാഗം കോടതിയുടെ ജോലി ഏറ്റെടുക്കേണ്ടതില്ലെന്ന് ബഹ്‌റ

21 DECEMBER 2017 11:06 AM IST
മലയാളി വാര്‍ത്ത

ജേക്കബ് തോമസ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ഇല്ലാതാക്കാനും അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരെ തൽസ്ഥാനത്ത് നിന്നും നീക്കാനും തീരുമാനം. വിജിലൻസ് വിഭാഗം കോടതിയുടെ ജോലി ഏറ്റെടുക്കേണ്ടതില്ലെന്നാണ് ബഹ്‌റയുടെ തീരുമാനം.

വിജിലൻസ് പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കേണ്ട സ്ഥാപനമല്ലെന്നും അന്വേഷണം സത്യസന്ധവും സുതാര്യവുമായിരിക്കണമെന്നും ബഹ്റ നിർദ്ദേശിച്ചു.. ഇപ്പോൾ വിജിലൻസിന്റെ ചില പ്രധാന സ്ഥാനങ്ങളിൽ ജേക്കബ് തോമസ് നിയമിച്ച വ്യക്തികളാണ് തുടരുന്നത്. അവർ വിവരങ്ങൾ ജേക്കബ് തോമസിനെത്തിക്കുന്നു എന്ന സംശയം സർക്കാരിനുണ്ട്. അവരെയെല്ലാം തൽസ്ഥാനത്ത് നിന്ന് നീക്കാനാണ് തീരുമാനം.

പകരം മോഡറേറ്റ് ആയ ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ കൊണ്ടുവരും. വിപ്ലവം നടപ്പിലാക്കേണ്ട സ്ഥലമല്ല വിജിലൻസ്. തെളിവില്ലെങ്കിൽ പ്രതിയുടെ പേര് എഴുതരുത്. വിജിലൻസിന്റെ ലക്ഷ്യം രാജ്യ ശുദ്ധീകരണമല്ല. അഴിമതി തടയലാണ്. ജേക്കബ് തോമസ് ഡയറക്ടർ ആയിരിക്കെ പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിരുന്നു. ആരോപണ വിധേയരെ പ്രതിയാക്കി കേസെടുക്കാനും മുൻ ഡയറക്ടർ നിർദ്ദേശിച്ചിരുന്നു. ഇതാണ് ബഹ്റ തള്ളിയത്.

ആർക്കുമെതിരെ തെളിവില്ലാതെ നടപടി വേണ്ടെന്നാണ് ബഹ്റയുടെ നിലപാട്. ഉദ്യോഗസ്ഥർക്ക് കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുമ്പോൾ അത് അവിവേകത്തിലേക്ക് നീങ്ങുന്നു എന്ന ചിന്ത ബഹ്റക്ക് നേരത്തെയുണ്ട്. രാഷ്ട്രീയ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന മുൻ വിധി ചില ഉദ്യോഗസ്ഥർക്കെങ്കിലുമുണ്ടെന്നാണ് ബഹ്റയുടെ ചിന്താഗതി. ബഹ്റ ആരെയും പ്രതിസന്ധിയിലാക്കാൻ ഉദ്ദേശിക്കുന്നില്ല. ആർക്കെതിരെയും നടപടിക്കും ഉദ്ദേശിക്കുന്നില്ല.

കോടതി ചെയ്യുന്ന കാര്യങ്ങൾ വിജിലൻസ് ചെയ്യുന്നതെന്ന നിലപാട് ബഹ്റക്കുണ്ട്. ശിക്ഷ വിധിക്കാൻ വിജിലൻസിന് അധികാരമില്ല. എന്നാൽ വിജിലൻസ് അങ്ങനെയല്ല ഏറെ നാളായി പ്രവർത്തിക്കുന്നത്. അത്തരം പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയപ്പെടും. അപ്രകാരം ചോദ്യം ചെയ്യപ്പെട്ടാൽ അത് വിജിലൻസിന് ദോഷമായി തീരും. കളളൻമാരെ നിശ്ചയിക്കാൻ വിജിലൻസിന് അധികാരമില്ല. അത് കോടതിയുടെ ജോലിയാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഇതായിരുന്നു വിജിലൻസിന്റെ അവസ്ഥ. ജേക്കബ് തോമസ് സ്വയം കോടതി ചമയുകയായിരുന്നു. താൻ പറയുന്ന കാര്യങ്ങൾ മാത്രമാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ ഒന്നിനും കൊള്ളാത്തവനായി അദ്ദേഹം മാറുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends