Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കും ഗണേഷ് കുമാറിനുമെതിരെ സരിതയുടെ മുന്‍ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കി

30 DECEMBER 2017 08:27 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കും ഗണേഷ് കുമാറിനുമെതിരെ സരിതയുടെ മുന്‍ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. സോളാര്‍ കമ്മിഷന്‍ മുമ്പാകെ സരിത നല്‍കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എഴുതി ചേര്‍ത്തതാണെന്നാരോപിച്ച് മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍ മൊഴി നല്‍കിയത്.

സുധീര്‍ ജേക്കബ് ഹര്‍ജിയില്‍ പറഞ്ഞ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍ മൊഴി നല്‍കിയത്. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ 25 പേജുകളുള്ള കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍ വച്ച് ഫെനി ബാലകൃഷ്ണന് ലഭിക്കുമ്പോള്‍ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് ആ കത്ത് ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യാ മനോജിനെ ഏല്‍പ്പിച്ചതായും പിന്നീട് ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശരണ്യ മനോജും ഗണേഷ് കുമാറിന്റെ പി. എ പ്രദീപ് കുമാറും ചേര്‍ന്ന് നാല് പേജുള്ള ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി സരിതയെ ഏല്പിക്കുകയായിരുന്നു.

സരിത അന്നേ ദിവസം തന്നെ നാല് പേജ് കൂടി തിരുവനന്തപുരത്തെ വസതിയില്‍ വച്ച് പുതുതായി എഴുതി ചേര്‍ത്തുവെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതാണ് ഇത് ചെയ്യുന്നതിന് പ്രേരണ ആയിട്ടുള്ളതെന്നും ഫെനി ബാലകൃഷ്ണന്‍ കോടതി മുമ്പാകെ മൊഴി നല്‍കി. സോളാര്‍ കേസില്‍ തുടക്കം മുതല്‍ തന്നെ സരിത ബ്ലാക്ക്‌മെയിലിങ്ങാണ് നടത്തിയിട്ടുള്ളതെന്നും ഇതിന് തെളിവായി ശരണ്യ മനോജടക്കമുള്ളവരുടെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ഫോണ്‍ സംഭാഷണങ്ങള്‍ കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സീസണ്‍ അനുസരിച്ച് ഏത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെയും ഇവര്‍ ആരോപണങ്ങള്‍ ഉന്നയിക്കാമെന്നും സരിതയുടെ താളത്തിനൊത്ത് നില്‍ക്കാന്‍ കഴിയാത്തതു കൊണ്ടാണ് താന്‍ സരിതയുടെ വക്കാലത്തില്‍ നിന്നും പിന്മാറിയതെന്നും ഫെനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (20 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (37 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (45 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

Malayali Vartha Recommends