സെക്രട്ടറിയറ്റ് ജീവനക്കാര്‍ക്ക് പുതുവര്‍ഷം മുതല്‍ പഞ്ചിംഗ് സമ്പ്രദായം നിര്‍ബന്ധമാക്കി

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജനുവരി ഒന്നു മുതല്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് നടത്തണം. ചെയ്യാത്തവര്‍ക്ക് ശമ്പളമില്ലെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കുലറിലൂടെ അറിയിച്ചു.
സ്പാര്‍ക്കുമായി ബന്ധിപ്പിച്ചാണ് പഞ്ചിംഗ് . എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറമേ കാണത്തക്കരീതിയില്‍ ധരിക്കണം. ആഭ്യന്തര വകുപ്പില്‍ നിന്ന് ജനുവരി 5 മുതല്‍ പുതിയ ലാന്‍യാഡും കാര്‍ഡ് ഹോള്‍ഡറും കൈപ്പറ്റണം. പഞ്ചിംഗ് മെഷിനിലൂടെ ഹാജര്‍ രേഖപ്പെടുത്താനാവാത്തവര്‍ നോര്‍ത്ത് ബ്‌ളോക്കിലെ 117 റൂമിലെ കെല്‍ട്രോണിന്റെ സെല്ലുമായോ, സൗത്ത് ബ്‌ളോക്കിലെ ഒന്നാം നിലയിലെ സെല്ലുമായോ നേരിട്ട് ബന്ധപ്പെട്ട് ബയോമെട്രിക് വിവരങ്ങള്‍ പുതുക്കേണ്ടതാണ്.
പഞ്ചിംഗില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെ സ്ഥിരം ജീവനക്കാര്‍ മുതല്‍ കരാര്‍ ജീവനക്കാരെയും ദിവസവേതനക്കാരെയുമടക്കം എല്ലാവരെയും ഉള്‍പ്പെടുത്തി.
10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് പ്രവൃത്തി സമയം. ആഴ്ചയില്‍ മൂന്ന് ദിവസം വരെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ ഫ്‌ളക്‌സി ടൈം അനുവദിക്കുമെങ്കിലും 7 മണിക്കൂര്‍ ജോലി ചെയ്തിരിക്കണം. 5.15 ന് മുമ്പ് പോകുന്നവര്‍ മേലധികാരിയുടെ അനുവാദം വാങ്ങിയിരിക്കണം. പഞ്ചിംഗിന് അനുവദിച്ചിരിക്കുന്ന 10 മിനിട്ട് ഗ്രേസ് ടൈമിന് പകരം മാസത്തില്‍ 180 മിനിട്ട് ഗ്രേസ് ടൈം അനുവദിക്കും. ഗ്രേസ് ടൈം പരിധി അവസാനിച്ചാല്‍ മൂന്ന് ദിവസം താമസിച്ച് വരുന്നതിനും മൂന്ന് ദിവസം നേരത്തെ പോകുന്നതിനും ഓരോ കാഷ്വല്‍ ലീവ് വീതം കുറവ് വരുത്തും.
https://www.facebook.com/Malayalivartha


























