Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഓഖി ദുരിതം വിട്ടൊഴിയുന്നില്ല... ദുരന്തം അതിജീവിച്ചവര്‍ക്ക് കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടു!!

30 DECEMBER 2017 11:47 AM IST
മലയാളി വാര്‍ത്ത

ഓഖി വിട്ടൊഴിഞ്ഞിട്ടും തീരത്ത് ദുരിതം തുടരുന്നു. ഓഖി ദുരന്തം അതിജീവിച്ചെത്തിയവര്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാല്‍ കഷ്ടപ്പെടുകയാണ്. നിരവധി പേർക്ക് കാഴ്ചയും കേള്‍വിയും ഭാഗികമായി നഷ്ടപ്പെട്ടു, എല്ലുകള്‍ക്ക് പൊട്ടലേറ്റതിനാല്‍ മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

മാത്രമല്ല, രക്ഷപ്പെട്ട മിക്ക മത്സ്യതൊഴിലാളികള്‍ക്കും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശസ്ത്രക്രിയ ചെയ്തേ മതിയാകൂ. ഓഖി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 10,000 രൂപ മാത്രമാണ്. എന്നാല്‍ ഈ തുകയ്ക്ക് ചികിത്സ തുടങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

തീ​​ര​​ഗ്രാ​​മ​​ങ്ങ​​ളു​​ടെ ഉ​​യി​​ര്​ പി​​ള​​ര്‍​​ത്തി​​യ ഒാ​​ഖി ദു​​ര​​ന്ത​​ത്തി​​ന്​ ഇന്ന് ഒരു ​​മാ​​സം ആകുമ്പോഴും ക​​ണ​​ക്കു​​ക​​ളി​​ല്‍ വ​​രെ അ​​വ​​സാ​​നി​​ക്കാ​​ത്ത അ​​നി​​ശ്ചി​​ത​​ത്വ​​വും തീ​​ര​​ത്തെ ക​​ണ്ണീ​​രും. മരിച്ചവരുടെയും ഇനിയും തിരിച്ചെത്താനുള്ളവരുടെയും മൊത്തം എണ്ണം മുന്നൂറിലേറെ. മടങ്ങി വരാനുള്ളവരുടെ കാര്യത്തിൽ ഓരോ ദിവസവും പ്രതീക്ഷയും കുറയുകയാണ്, സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമായി ഓഖി ചുഴലിക്കാറ്റ് മാറുമോ എന്ന ഭീതിയിലാണ് തീരദേശം. ലത്തീൻ രൂപതയും റവന്യു വകുപ്പും ഫിഷറീസ് വകുപ്പും വ്യത്യസ്ത കണക്കുകളാണു നിരത്തുന്നതെങ്കിലും സംഖ്യ മുന്നൂറോളമാകുമെന്നാണ് പൊതുവിലയിരുത്തൽ. ഇതിന് മുമ്പ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് 2004 ലെ സൂനാമി ദുരന്തത്തിലാണ്; 171 പേർ.

സഭയ്ക്കു കീഴിലെ ദേവാലയങ്ങൾ വഴി നേരിട്ട് ശേഖരിച്ച ലത്തീൻ രൂപതയുടെ കണക്കാണ് യാഥാർഥ്യവുമായി ഏറ്റവും ചേർന്നു നിൽക്കുന്നത്. മരിച്ചവരും തിരിച്ചെത്താനുള്ളവരുമായി 317 പേരുടെ പട്ടിക സഭയുടെ പക്കലുണ്ട്. റവന്യു വകുപ്പ് 208 പേരുടെ കണക്കും ഫിഷറീസ് വകുപ്പ് 143 പേരുടെ പട്ടികയും തയാറാക്കി. കാണാതായ ഓരോരുത്തരുടെയും പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കുമ്പോഴാണു മരണസംഖ്യ ഒൗദ്യോഗികമായി നിർണയിക്കപ്പെടുക.


ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് 404കോടി രൂപയുടെ അടിയന്തരസഹായം ലഭ്യമാക്കാൻ ശുപാർശ ചെയ്യുമെന്ന് നാശനഷ്ടങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (20 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (37 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (45 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

Malayali Vartha Recommends