Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ദേശീയനേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ശശീന്ദ്രനും തോമസ് ചാണ്ടിയും ഒരുമിച്ച് നീങ്ങുന്നു, ഗണേഷിനെതിരെ ബാലകൃഷ്ണപിള്ള

30 DECEMBER 2017 11:41 AM IST
മലയാളി വാര്‍ത്ത

എല്‍.ഡി.എഫിനൊപ്പം സഞ്ചരിക്കുന്ന രണ്ട് പാര്‍ട്ടികളിലെ എം.എല്‍.എമാരെ വളഞ്ഞവഴിയിലൂടെ അകത്താക്കി മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള ദേശീയനേതൃത്വത്തിന്റെ നീക്കത്തെ തുടര്‍ന്ന് എന്‍.സി.പി സംസ്ഥാന നേതൃയോഗം കൊച്ചിയല്‍ തുടങ്ങി. എം.എല്‍.എമാരായ കെ.ബി. ഗണേഷകുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, വിജയന്‍പിള്ള എന്നിവരില്‍ ആരെയെങ്കിലും മന്ത്രിയാക്കാനാണ് ശ്രമം. എന്‍.സി.പിക്ക് മറ്റ് സംസ്ഥാനങ്ങളിലൊന്നും മന്ത്രിമാരില്ലാത്തതിനാല്‍ കേരളത്തിലെ മന്ത്രിസ്ഥാനം ഒഴിച്ചിടണ്ടെന്ന നിലപാടിലാണ് ദേശീയ നേതാക്കള്‍. എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും ഇതിനെതിരെ ഒരുമിച്ച് നീങ്ങുകയാണ്. അതിനാല്‍ നേതൃയോഗം ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ഉറപ്പാണ്. 

ഫോണ്‍കെണിയിലും കായല്‍കയ്യേറ്റത്തിലും പെട്ട എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും നിരപരാധിത്വം തെളിയിച്ചെത്തിയാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നാണ് പാര്‍ട്ടി ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും എതിരെയുള്ള കേസുകള്‍ തീര്‍പ്പായിട്ടില്ല. തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. കേരള കോണ്‍ഗ്രസ് (ബി) എന്‍.സി.പിയില്‍ ലയിപ്പിച്ച് മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എ നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പരസ്യമായി രംഗത്തെത്തി. അങ്ങനെ സംഭവിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ഗണേഷിന്റെ എം.എല്‍.എ സ്ഥാനം ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഗണേഷ്‌കുമാര്‍ ആവര്‍ത്തിക്കുമ്പോഴും ഔപചാരിക ചര്‍ച്ചകള്‍ നടന്നെന്നാണ് സൂചന. 

മന്ത്രിസ്ഥാനം നല്‍കാന്‍ സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ കേരളാ കോണ്‍ഗ്രസിന്റെ ലേബലില്‍ മന്ത്രിയാകുന്നതിനാണ് താല്‍പര്യമെന്നും മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ഗണേഷ് വ്യക്തമാക്കി. ഗണേഷിനെ മന്ത്രിയാക്കിയാല്‍ ബാലകൃഷ്ണപിള്ളയുടെ മുന്നോക്ക കമ്മിഷന്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് എല്‍.ഡി.എഫ് മാറ്റും. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് വാര്‍ത്തകളാകുന്നതെന്ന് ചവറ എം.എല്‍.എ വിജയന്‍പിള്ള പറഞ്ഞു. ഒന്നും പ്രതികരിക്കുന്നില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (20 minutes ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (37 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (45 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (2 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

Malayali Vartha Recommends