Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍ഷിക മേഖലയ്‌ക്കും, ക്ഷേമപദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റുമായി കെ.എം.മാണി

15 MARCH 2013 12:39 AM IST
മലയാളി വാര്‍ത്ത.

More Stories...

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...

എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിതം എന്നതാണ്‌ ലക്ഷ്യമെന്ന്‌ ധനമന്ത്രി കെ.എം മാണി. 2013-14 വര്‍ഷത്തെ ബജറ്റ്‌ അവതരണം നിയമസഭയില്‍ ആരംഭിച്ചു. കാര്‍ഷിക ക്ഷേമ മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കുന്നതാണ്‌ പുതിയ ബജറ്റ്‌. സാമ്പത്തിക മാന്ദ്യത്തിനിടയിലും സംസ്ഥാനം ഉദ്ദേശിച്ച വളര്‍ച്ച നേടിയെന്ന്‌ മാണി ബജറ്റ്‌ അവതരണത്തിനിടയില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം ഇരുപത്‌ ശതമാനത്തിലേറെ വര്‍ധിച്ചു. എന്നാല്‍ വിലകയറ്റം കാരണം സംസ്ഥാനത്തിന്റെ സമ്പത്ത്‌ പുറത്തേക്കു പോകുകയാണെന്നും മാണി അറിയിച്ചു.
2015 ഓടെ ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന്‌ ധനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക്‌ പലിശ രഹിത വായ്‌പ ലഭ്യമാക്കും, സഹകരണ ബാങ്കുവഴിയായിരിക്കും വായ്‌പ അനുവദിക്കുക. ഇതിനായുള്ള പലിശ സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ക്ക്‌ നല്‍കും. ഒരു ലക്ഷത്തിന്‌ താഴെയുള്ള കാര്‍ഷിക വായ്‌പയിലെ കുടിശിക എഴുതിതള്ളും. ഇതിനായി സര്‍ക്കാര്‍ 50 കോടിരൂപ മാറ്റിവെക്കും, സമഗ്രകാര്‍ഷിക ഇന്‍ഷൂറന്‍സിനായി 20 കോടിരൂപ മാറ്റിവെക്കുമെന്നും ബജറ്റ്‌ പ്രഖ്യാപനത്തില്‍ പറയുന്നു. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതാണ്‌ ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 500 രൂപയായും,വിധവാ-അവിവാഹിത-വികലാംഗ പെന്‍ഷനുകള്‍ 700 ആയും ഉയര്‍ത്തിയിട്ടുണ്ട്‌.
കേരളം ഇന്നു നേരിടുന്ന ജനകീയ പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴി നിര്‍ദേശിക്കുന്നതായിരിക്കും പുതിയ ബജറ്റെന്നു കെ.എം. മാണി പറഞ്ഞു. മാണി അവതരിപ്പിക്കുന്ന 11-ാം ബജറ്റാണിത്‌. ഇതോടെ 11 ബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന റെക്കോര്‍ഡ്‌ മാണി സ്വന്തമാക്കി.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍

കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കും
കാര്‍ഷിക വായ്പയ്ക്ക് റിസ്ക് ഇന്‍ഷുറന്‍സ്
3 ജില്ലകള്‍ ജൈവതാലൂക്കുകളാക്കും
ജൈവബ്രാന്റുകള്‍ക്കായി പ്രത്യേക സഹായം
ജൈവകൃഷിക്ക് 12 കോടി രൂപ
തെങ്ങില്‍നിന്നുള്ള നീര ഉല്‍പ്പന്നങ്ങള്‍ക്ക് പദ്ധതി
നാളീകേര വികസനത്തിന് 20 കോടി
നാളീകേര വൈവിധ്യവല്‍ക്കരണത്തിന് ബയോപാര്‍ക്ക്
കൃഷിഭവനുകളില്‍ പച്ചത്തേങ്ങ സംഭരിക്കും
വയനാട്, പാലക്കാട്, കുട്ടനാട് എന്നിവിടങ്ങളില്‍ അരിമില്ലുകള്‍
എല്ലാ താലൂക്കുകളിലും തൃപ്തിന്യായവില ഭക്ഷണശാലകള്‍
ന്യായവില ഭക്ഷണശാലകളില്‍ 2൦ രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കും
തൊഴില്‍ വികസനത്തിന് ആറിന പദ്ധതികള്‍
പോളിടെക്നിക്, ഐടിഐകളില്‍ പ്ലേസ്മെന്‍റ് സെല്ലുകള്‍
ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ 50 കോടിരൂപ
അടിസ്ഥാന സൗകര്യ വികസനത്തിന് 758 കോടി രൂപ
എല്ലാം ജില്ലാ ആസ്ഥാനങ്ങളിലും മൊബിലിറ്റി ഹബ്ബുകള്‍
സൗരോര്‍ജ്ജ പദ്ധതി വ്യാപിപ്പിക്കാന്‍ 15 കോടി രൂപ
എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിക്കും
കര്‍ഷകര്‍ക്ക് 500, വിധവകള്‍ക്ക് 700, വികലാംഗര്‍ക്ക് 700 രൂപ ക്ഷേമ പെന്‍ഷന്‍
പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 7൦൦൦ രൂപയാക്കി
ആശാവര്‍ക്കര്‍മാര്‍ക്ക് 700 രൂപ
ആര്‍ഭാട വിവാഹത്തിന് ചെലവേറും
ആര്‍ഭാട വിവാഹത്തിന്‍റെ മൊത്തം ചെലവിന്‍റെ മൂന്ന് ശതമാനം മംഗല്യനിധിയിലേക്ക്
നിര്‍ധന യുവതികളുടെ വിവാഹത്തിനായി മംഗല്യനിധി ഉപയോഗിക്കും
നിര്‍ധനര്‍ക്ക് വിവാഹത്തിന് 20,000 രൂപയുടെ സഹായം
വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ സഹായം
ജില്ലാ ആസ്ഥാനങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍
സംസ്ഥാനം യാചകവിമുക്തമാക്കും
യാചക സംരക്ഷണ നിയമം കൊണ്ടുവരും
എല്ലാ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം ആര്‍സിസി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കും
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികലില്‍ സൗജന്യ ചികിത്സ
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍
മത്സ്യസംസ്കരണ കേന്ദ്രങ്ങള്‍ സ്ഥപിക്കും
3 കോര്‍പ്പറേഷനുകളില്‍ ഫിഷ് മാളുകള്‍
50 ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മറൈന്‍ അംബുലന്‍സ് സ്ഥാപിക്കും
പരപ്പനങ്ങാടിയില്‍ ഫിഷിംഗ് ഹാര്‍ബറിന് 65 കോടി
ആലപ്പുഴയില്‍ കയര്‍ കയറ്റുമതി സംഭരണ പാര്‍ക്ക്
കയര്‍ മേഖലയില്‍ ഇന്‍ക്യുബേഷന്‍ സെന്‍ററിന് 20 കോടി
ബാംബു കോര്‍പ്പറേഷന് 3 കോടി
സഹകരണ മേഖലയ്ക്ക് 75 കോടി
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 50 കോടി
റോഡുകളുടെ വികസനത്തിന് 855 കോടി
ദേശീയപാതകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും
വല്ലാര്‍പാടം മുതല്‍ പൊന്നാനി വരെ തീരദേശ ഇടനാഴി
നഗരങ്ങളില്‍ മാലിന്യ സംസ്കരണത്തിന് 33 കോടി
പ്ലാസ്റ്റിക് റോഡ് നിര്‍മാണം വ്യാപിപ്പിക്കും
എല്ലാ ജില്ലകളിലെയും ഒരു ഗ്രാമത്തില്‍ കലാഗ്രാമം
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കെഎസ്എഫ്ഇയുടെ സംരംഭക പദ്ധതി
സൈക്കിള്‍യാത്ര പ്രോത്സാഹിപ്പിക്കാന്‍ റോഡുകളില്‍ പ്രത്യേക ട്രാക്ക്
14 ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കും
1200 മെഗാവാട്ട് ലക്ഷ്യമിട്ട് ചീമേനിയില്‍ പദ്ധതി
സോളാര്‍ വ്യവസായ പാര്‍ക്കിന് 2 കോടി
കൂടുതല്‍ വൈദ്യുതി സബ്‌സ്‌റ്റേഷനുകള്‍ സ്ഥാപിക്കും
വിദ്യാഭ്യാസ മേഖലയ്ക്ക് 581 കോടി
മികവിന് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവാര്‍ഡ്
എംജി സര്‍വ്വകലാശാലയില്‍ നാനോ ശാസ്ത്രപഠനം
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ഫീസിളവ്
കെഎസ്ആര്‍ടിസിക്ക് 186 കോടി വകയിരുത്തും
പ്രതിസന്ധി മറികടക്കാന്‍ കൂടുതലായി 100 കോടി
500 ബസ്സുകള്‍ മാറ്റി പുതിയ ബസ്സുകള്‍ നിരത്തിലിറക്കും
ടൂറിസം വികസനത്തിന് 189 കോടി
സപ്ലൈകോയ്ക്ക് 100 കോടി
എംഎല്‍എമാര്‍ക്ക് ഫ്ലാറ്റ് നിര്‍മിക്കാന്‍ 10 കോടി
140 റേഷന്‍ കടകള്‍ തുടങ്ങും
യുവസംരഭകര്‍ക്ക് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ 20 കോടി
നഗരങ്ങളിലെ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ 10 കോടി
കുട്ടികളെ ഭിക്ഷയ്ക്ക് ഉപയോഗിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം
ജലക്ഷാമം പരിഹരിക്കാന്‍ 7000 തടയണ: 400 കോടി
സഞ്ചരിക്കുന്ന 50 മാവേലിസ്‌റ്റോറുകള്‍
മെഡിക്കല്‍ കോളേജുകളില്‍ പൊള്ളല്‍ ചികിത്സാ യൂണിറ്റ്
ഗൃഹശ്രീ ഭവന പദ്ധതിക്ക് 90 കോടി സബ്‌സിഡി
വന്യജീവി ആക്രമണം നേരിടാന്‍ 10 കോടി
തിരുവനന്തപുരത്ത് സോയില്‍ മ്യൂസിയം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends