ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് വർഷങ്ങളായി ഒമാനിലെ ജയിലിൽ കഴിയുന്ന മലയാളികൾക്ക് മോചനം; 20 വർഷത്തോളം ഉറ്റവരെ കാണാതെ ജയിലിന്റെ ഇരുട്ടറയിൽ കഴിഞ്ഞവർക്കാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്...

കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി തടവില്‍ കഴിഞ്ഞിരുന്ന മലയാളികളായ തടവുകാര്‍ക്ക് മോചനം. സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഷാജഹാന്‍, ആലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍ എന്നിവരാണ് മോചിതരായത്.
സിനാവ് സൂഖില്‍ പാകിസ്താന്‍ സ്വദേശികള്‍ രണ്ട് ഒമാന്‍ പൌരന്മാരെ കൊലപ്പെടുത്തിയ കേസിലാണ് മലയാളികളായ ഷാജഹാനെയും സന്തോഷ് കുമാറിനെയും ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചിരുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന കടകളില്‍ നിന്ന് കൊലപാതകത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയെന്ന പേരിലായിരുന്നു ഇരുവരും അറസ്റ്റിലായത്.
കേസില്‍ യഥാര്‍ഥ കുറ്റവാളികളായ നാല് പാകിസ്താനികളെ പിടികൂടി ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തു. ഇവരുടെ മോചനത്തിനായി മസ്‌കറ്റ് ഇന്ത്യന്‍ എംബസിയും സാമൂഹ്യപ്രവര്‍ത്തകരും നാളുകളായി പരിശ്രമിക്കുകയായിരുന്നു.
വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചിരുന്ന മനാഫ്, ഭരതന്‍പിള്ളി, നവാസ് എന്നീ മലയാളികളും മോചിതരായിട്ടുണ്ട്.
https://www.facebook.com/Malayalivartha