നേഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന ആവശ്യവുമായി പിണറായിക്ക് വി.എം സുധീരന്റെ കത്ത്

കെവിഎം ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ സ്വകാര്യസഹകരണ മേഖലയിലെ നഴ്‌സുമാര്‍ പണിമുടക്കിയിരുന്നു. നഴ്സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റെ കത്ത്.
വി.എം സുധീരന്റെ കത്ത്;
പ്രിയപ്പെട്ട മുഖ്യമന്ത്രി,
നേഴ്‌സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സാ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കും. അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കുന്നതിന് എത്രയും വേഗത്തില്‍ തന്നെ ഒത്തുതീര്‍പ്പിന് വഴിയൊരുക്കുന്നതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വ്വം,
വി എം സുധീരന്‍
ശ്രീ. പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
ഇതേ ആവശ്യമുന്നയിച്ച് മരണം വരെ നിരാഹാര സമരം അനുഷ്ഠിക്കുന്ന യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാലിന്റെ ആരോഗ്യം കൂടുതല്‍ മോശമായിരിക്കുകയാണ്. സമരത്തിലിരിക്കുന്ന നഴ്‌സുമാര്‍ പരിശോധിച്ചതില്‍ രക്ത സമ്മര്‍ദ്ദത്തില്‍ തുടരെ വ്യതിയാനം കണ്ടെത്തി. ഇതുവരെ ജില്ലാ ഭരണകൂടമോ, ആരോഗ്യ വകുപ്പ് അധികൃതരോ സുജനപാലിനെ പരിശോധിക്കാനെത്തിയിട്ടില്ല. മരണം വരെ നിരാഹാരം തുടരാനാണ് തീരുമാനമെന്ന് സുജനപാല്‍ വ്യക്തമാക്കി. കെവിഎം നഴ്‌സിംഗ് സമരം ഇന്ന് 181 ദിവസം പിന്നിടുകയാണ്. നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ നടപടികള്‍ വൈകുകയും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധ മാറിപ്പോവുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രി മേഖലയെ വീണ്ടും കലുഷിതമായി.
https://www.facebook.com/Malayalivartha