ഇരിങ്ങാലക്കുടയെ നടുക്കി ദമ്പതികളുടെ മരണം; എല്ലാവർക്കും നന്ദി പറഞ്ഞ് ആത്മഹത്യാക്കുറിപ്പെഴുതി ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു

ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവു തൂങ്ങി മരിച്ചു. മാള സ്വദേശികളായ ഇമ്മാനുവല്‍, ഭാര്യ മേഴ്സി എന്നിവരാണു മരിച്ചത്. എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടുള്ള ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ഇമ്മാനുവല്ലിന്റെ അമിത മദ്യപാനം കുടുംബത്തില്‍ ഏറെ പ്രശ്ന ഉണ്ടാക്കിയതായി നാട്ടുകാര്‍ പറയുന്നു.
കുടുംബപ്രശ്നമാണു കൊലപാതക കാരണം എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ അയല്‍വാസകള്‍ വന്നു നോക്കിയപ്പോഴായിരുന്നു ഇരുവരേയും മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്നു വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha