അയൽ സംസ്ഥാനങ്ങൾ നിരക്ക് കുറച്ച് മത്സരിക്കുമ്പോൾ കേരളത്തിൽ ബസ് നിരക്ക് വർധിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു... അയൽ സംസ്ഥാനങ്ങളിൽ മിനിമം നിരക്ക് അഞ്ചു രൂപയിൽ താഴെ നിൽക്കുമ്പോൾ കേരളത്തിന്റെ ആവശ്യം ഇരട്ടിയിലധികം... സര്‍ക്കാര്‍ ബസ് നിരക്ക് കൂട്ടിയിട്ടും സ്വകാര്യ ബസുടമകൾ എന്തിനു വേണ്ടി ഈ സമരം ചെയ്യുന്നു

അയൽ സംസ്ഥാനങ്ങളെ വച്ച് നോക്കിയാൽ കേരളത്തെ ബസ് കൂലി വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. സര്‍ക്കാര്‍ ബസ് നിരക്ക് കൂട്ടിയിട്ടും സമരം നടത്തുകയാണ് ബസ് ഉടമകള്‍. എന്തിനു വേണ്ടി ഈ സമരം മിനിമം ചാർജ് ഏഴ് രൂപയിൽ നിന്ന് എട്ട് ആക്കിയിട്ടും പിന്നെന്തിനു ജനങ്ങളെ വലച്ച് കൊണ്ട് ഈ സമരം.
യാത്രക്കാരെ വലച്ച് സ്വകാര്യ ബസുകൾ അനിശ്ചിതകാലം സമരം തുടരുമ്പോൾ കൺസെഷൻ നിരക്ക് വർധിപ്പിക്കു എന്ന ആവശ്യം ഉന്നയിച്ചത് ലക്ഷ്യം വയ്ക്കുന്നത് സ്കൂൾ വിദ്യാർത്ഥികളെ. രാവിലെ മുതൽ വൈകിട്ട് വരെയും ബസിൽ കൂടുതലായി കയറുന്നത് വിദ്യാർത്ഥികളാണ്. ഈ സമയത്തുള്ള മറ്റു യാത്രക്കാരുടെ അപര്യാപ്തത ബസ് കളക്ഷനെ കൂടുതലായും ബാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് കൺസെഷൻ നിരക്ക് വർധിപ്പിക്കുക എന്ന ആവശ്യം ശക്തമായി മുന്നോട്ട് വയ്ക്കുന്നത്.
എന്നാൽ ബസ് നിരക്ക് കൂട്ടിയതിലെ ജനരോഷം ഭയന്ന് ഗതാഗത മന്ത്രി തന്നെ കെഎസ്ആര്‍സിയിലെ ഉന്നതന് വഴി മലബാര്‍ ബസ് ലോബിയുമായി നടത്തിയ രഹസ്യ ധാരണയാണ് സര്‍ക്കാര്‍ സ്പോണ്‍സേര്‍സ് ബസ് സമരമെന്നാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. 1997 നായനാരുടെ കാലത്താണ് ഇതിനു മുൻപ് സ്വകാര്യ ബസ്സുകൾ സമരം നടത്തിയത്. പാലായിലെ സെന്റര്‍ ഫോണ്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നടത്തിയ നിയമപോരാട്ടമായിരുന്നു അത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇകെ നയനാര്‍ തന്നെ ആ സമരം പൊളിച്ചിരുന്നു.
എന്നാൽ സര്‍ക്കാര്‍ ശക്തമായി ഈ സമരത്തിൽ ഇടപെട്ടാല്‍ ഇന്നു തന്നെ സമരം പൊളിക്കാമെന്നാണ് വിലയിരുത്തല്‍. കെഎസ്ആര്‍ടിസി കുത്തക റൂട്ടുകളിലെ സമരം ചെയ്യുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ മാത്രം ഇന്ന് റദ്ദാക്കിയാല്‍ പോലും സമരം നടത്തുന്നവര്‍ പ്രതിസന്ധിയിലാകും. ഇത് കെ.എസ്.ർ.ടി.സി യുടെ വരുമാന ഇരട്ടിയാക്കുകയും ചെയ്യും. ഇതിലൂടെ കെ എസ് ആര് ടിസിക്ക് നേട്ടവും ഉണ്ടാകും.
കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ദ്ധനവ് സമയത്ത് ഡീസല്‍ വില 63. 32 രൂപ. ഇന്നത് 69 രൂപ എന്ന് നാറ്റ്പാര്‍ക്ക് പറയുന്നു. എന്നാല്‍ ഗതാഗതമന്ത്രി പറയുന്നത് അന്ന് 56. 71 രൂപയായിരുന്നു എന്ന്. അങ്ങനെയെങ്കില്‍ പോലും പിന്നീട് ഡീസല്‍ വില കുത്തനെ കുറഞ്ഞിരുന്നു. അന്ന് ഫെയര്‍ ഡിവിഷന് കമ്മറ്റി ചെയര്മാന് റിപ്പോര്‍ട്ട് നല്‍കിയത് വില കുറഞ്ഞാലും പിന്നെയും കൂടും അതിനാല്‍ നിരക്ക് കുറക്കേണ്ടതില്ലെന്ന്. ഈ സമയമത്ത് ബസുടമകള്‍ക്ക് അധികലാഭം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഡീസല്‍ വില ഉയരുമ്പോള്‍ നിരക്ക് കൂട്ടേണ്ടതില്ലെന്നാണ് വാദം. ഇതിനൊപ്പം ഡീസല്‍ വില ഉടന്‍ കുറയാനും സാധ്യതയുണ്ട്. അങ്ങന കുറയുമ്പോള്‍ നിരക്ക് കുറയ്ക്കുകയുമില്ല. ഇതാണ് ജനരോഷം ശക്തമാകാന്‍ കാരണം.
അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബസ് യാത്ര നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണ്. തമിഴ്നാട്ടിൽ കഴിഞ്ഞമാസം വർധിപ്പിച്ച നിരക്ക് ദിവസങ്ങൾക്കുള്ളിൽ പിൻവലിച്ചിരുന്നു.ഏറ്റവും ഒടുവിലെ വർധനയിൽപോലും അയൽ സംസ്ഥാനങ്ങളിൽ മിനിമം നിരക്ക് അഞ്ചുരൂപയിൽ കടന്നിട്ടില്ല. തമിഴ്നാട്ടിൽ മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ജനുവരിയിൽ മിനിമം നിരക്ക് അഞ്ച് രൂപയാക്കിയെങ്കിലും നാലായി കുറച്ചു. പരമാവധി നിരക്ക് 22 രൂപയാണ്. മൊഫ്യൂസൽ ബസുകളിൽ കിലോമീറ്റർ നിരക്ക് എക്സ്പ്രസിന് 75 പൈസയും ഡീലക്സിന് 85 പൈസയും അൾട്രാ ഡീലക്സിന് ഒരു രൂപയുമാണ്.
എ.സി ബസിന് കിലോമീറ്റർ നിരക്ക് 1.30 രൂപ. ആറ് വർഷത്തിന് ശേഷം വർധിപ്പിച്ച നിരക്കുകളാണ് തമിഴ്നാട് കുറച്ചത്. സി.പി.എം അടക്കം സംഘടനകൾ നിരക്ക് വർധനക്കെതിരെ രംഗത്തെത്തിയിരുന്നു. കർണാടകയിൽ ഒാർഡിനറി ബസിൽ അഞ്ചുരൂപയാണ് മിനിമം നിരക്ക്. കുട്ടികൾ മൂന്നും മുതിർന്ന പൗരന്മാർ നാലും രൂപ നൽകിയാൽ മതി. കേരളത്തിൽ ഒാർഡിനറി ബസിന് എട്ട് രൂപയാക്കിയപ്പോൾ കർണാടകയിൽ ആധുനിക സൗകര്യങ്ങളുള്ള എ.സി ബസിന് മിനിമം നിരക്ക് 10 രൂപയേ ഉള്ളൂ.
ഇതിന് പുറമെ വ്യത്യസ്ത യാത്ര പാസുകളും ബംഗളൂരു മെട്രോ ടാൻസ്പോർട്ട് കോർപറേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. മൊഫ്യൂസൽ സർവിസുകൾക്ക് 360 രൂപയിലും സിറ്റി സർവിസുകൾക്ക് 565 രൂപയിലും തുടങ്ങുന്ന പ്രതിമാസ പാസുകളാണുള്ളത്. ദിനേന പാസുകൾ, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും ആകർഷക നിരക്കിളവുകൾ എന്നിവയുമുണ്ട്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പ്രതിവർഷം 10 മാസം യാത്ര സൗജന്യമാണ്. മറ്റ് വിദ്യാർഥികൾക്ക് ഗണ്യമായ നിരക്കിളവോടെ 10 മാസത്തേക്കും അഞ്ച് മാസത്തേക്കും പാസ് അനുവദിക്കുന്നു.
ആന്ധ്രപ്രദേശിൽ മിനിമം ചാർജ് കഴിഞ്ഞ ആഗസ്റ്റിൽ അഞ്ച് രൂപയായി കുറച്ചു. അതുവരെ മെട്രോ സർവിസുകളിൽ എട്ടും സിറ്റി സർവിസുകളിൽ ഏഴും രൂപയായിരുന്നു. ചെറുവാഹനങ്ങളുടെ എണ്ണം കൂടിയതോടെ യാത്രക്കാരെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു നടപടിയുടെ ലക്ഷ്യം. ഇന്ധന, സ്പെയർ പാർട്സ് വില ഉൾപ്പെടെ കേരളത്തിൽ നിരക്ക് വർധനക്ക് ആധാരമായി പറയുന്ന കാര്യങ്ങളെല്ലാം മറ്റ് സംസ്ഥാനങ്ങൾക്കും ബാധകമാണെന്നിരിക്കെ കുറഞ്ഞ നിരക്കിൽ ലാഭകരമായി സർവിസ് നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha