മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന ആവശ്യവുമായല്ല സമരം നടത്തുന്നതെന്ന് സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് ഇന്നു മുതൽ തുടങ്ങിയ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല പണിമുടക്ക് മിനിമം ചാർജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടല്ലെന്ന് ബസ് ഓപ്പറേറ്റേവ്സ് ഫെഡറേഷൻ. ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നാണ് സംഘടനാ ഭാരവാഹികൾ പറയുന്നത്. സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ അങ്ങോട്ട് ചര്‍ച്ചയ്ക്ക് പേകേണ്ട ആവശ്യമില്ലെന്നും നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് പ്രതിഷേധമുണ്ടെങ്കില്‍ അത് സര്‍ക്കാരിനെയാണ് ആദ്യം അറിയിക്കേണ്ടതെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സമരം നടത്തുന്നതിന്റെ കാരണം വ്യക്തമാക്കികൊണ്ട് ബസുടമകൾ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha