ഷുഹൈബ് കൊല്ലപ്പെടും മുമ്പ് കൊടി സുനിയും കിര്‍മാണി മനോജും അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ദുരൂഹതയെന്ന് ചെന്നിത്തല

കണ്ണൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി അടക്കം സിപിഎമ്മുമായി ബന്ധമുള്ള 19 തടവുപുള്ളികള്‍ക്ക് ജയില്‍വകുപ്പ് പരോള്‍ അനുവദിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തി. ചട്ടവിരുദ്ധമായുള്ള ഈ നടപടി ദുരൂഹമാണ്. ടിപിയെ കൊന്ന രീതിയിലാണ് ഷുഹൈബിനെയും ഇല്ലാതാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു . അരയ്ക്കുതാഴെ 37 വെട്ടുകള്‍ ഉള്‍പ്പെടെ 41 വെട്ടുകളാണ് ഷുഹൈബിന്റെ മൃതദേഹത്തിലുണ്ടായിരുന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. കണ്ണൂരില്‍ മുമ്പ് സിപിഎം നടത്തിയ കൊലപാതകങ്ങളെല്ലാം ഇതേ രീതിയിലായിരുന്നു.
ഗൂഢാലോചനക്ക് ശേഷം പാര്‍ട്ടി നടത്തിയ അരുംകൊലയാണെന്നും ചെന്നിത്ത ആരോപിച്ചു . ജയിലനകത്തും പുറത്തും പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം നേതൃത്വം ശ്രമിക്കുന്നു. സ്വന്തം നാട്ടുകാരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും ഒരു അനുശോചനം പോലും അറിയിക്കാതെയുള്ള മുഖ്യമന്ത്രിയുടെ സമീപനം പ്രതികളെ സഹായിക്കാനാണ് . ഇത് പൊലീസിനേയും സമ്മര്‍ദത്തിലാക്കുന്നുണ്ട് . അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് . സിപിഎം നല്‍കുന്ന ഡമ്മി പ്രതികളെ കാത്തിരിക്കുകയാണ് പൊലീസെന്നും ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/Malayalivartha