ജന്മിത്വത്തിനും ജാതീയതക്കും സാമ്രാജ്യത്വ ഭരണകൂടത്തിനുമെതിരെ ഉയർന്നുവന്ന ഉജ്ജ്വല സമരപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന നാട്;സംസ്ഥാന സർക്കാരിനൊപ്പം അടിയുറച്ചു നിന്ന കണ്ണൂരിലെ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സർക്കാരിനൊപ്പം അടിയുറച്ചു നിന്ന കണ്ണൂരിലെ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ അറിയിച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;
ജന്മിത്വത്തിനും ജാതീയതക്കും സാമ്രാജ്യത്വ ഭരണകൂടത്തിനുമെതിരെ ഉയർന്നുവന്ന ഉജ്ജ്വല സമരപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന നാടാണ് കണ്ണൂർ. സാമുദായിക ധ്രുവീകരണത്തിനായി പരിശ്രമിക്കുന്ന വർഗീയ ശക്തികളെ ഇടതുപക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് പ്രതിരോധിക്കുന്ന കണ്ണൂരിലെ ജനത ഇന്ന് നടന്ന എൽഡിഎഫ് റാലിയിൽ അണിചേരാനെത്തി.
എൽഡിഎഫ് സർക്കാർ തുടർന്നുപോരുന്ന ജനകീയ വികസന ഇടപടലുകൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഈ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ സാധിച്ചത് ഏറെ ആവേശകരമായ അനുഭവമായിരുന്നു. സംസ്ഥാന സർക്കാരിനൊപ്പം അടിയുറച്ചു നിന്ന കണ്ണൂരിലെ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.
https://www.facebook.com/Malayalivartha