അച്ചൻ പട്ടം ഉപേക്ഷിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗർഭിണിയാക്കി, സ്വർണവും പണവുമായി മുങ്ങിയ ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തില്‍ കീഴടങ്ങി

ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പീഡിപ്പിച്ച വൈദികന്‍ കോടതിയില്‍ കീഴടങ്ങി. വൈക്കം കോടതിയിലാണ് ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തില്‍ കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. തന്‍റെ പണം തട്ടാനുള്ള ശ്രമമാണ് വിദേശ വനിത നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഫാദര്‍. തോമസ് ഇന്നലെ പൊലീസിന് കത്ത് നല്‍കിയിരുന്നു. മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഫാദര്‍. തോമസ് പറയുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഫാദര്‍. തോമസ് തന്നെ പീഡിപ്പിക്കുകയും വജ്രാഭരണവും പണവും തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരി കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കടുത്തുരുത്തി കല്ലറയിലെ വൈദികന്‍ മുങ്ങിയതായും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചിരുന്നു.
ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഫാദര്‍. തോമസ് താന്നിനില്‍ക്കുംതടത്തിലിനെ വൈദിക വൃത്തിയില്‍ നിന്ന് പാലാ രൂപത പുറത്താക്കിയിട്ടുണ്ട്. യുവതി കടുത്തുരുത്തി മഹിളാ മന്ദിരത്തിലാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha