പ്രതിശ്രുത വധുവിന്റെ മരണം സഹിക്കാനായില്ല വരന്‍ ജോലി സ്ഥലത്തു നിന്നു കടലില്‍ ചാടി... യുവാവിനായുള്ള തിരച്ചിൽ തുടരുന്നു... അധ്യാപികയുടെ ഡയറി കുറിപ്പ് പോലീസ് കസ്റ്റഡിയിൽ.. സംഭവം തലശ്ശേരിയില്‍

വിവാഹം ഉറപ്പിച്ച പ്രതിശ്രുതവധു തൂങ്ങിമരിച്ചു. വിവരം അറിഞ്ഞുടൻ വരന്‍ ജോലി സ്ഥലത്തു നിന്നു കടലില്‍ ചാടി. ദിവസങ്ങളോളം അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താനയിട്ടില്ലതിരിച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇയാള്‍ കടലില്‍ ചാടിയതിനെ തുടര്‍ന്നു ചരക്കു കപ്പലിലെ സഹപ്രവര്‍ത്തകര്‍ വിവരം പോലീസില്‍ അറിയിച്ചു. ഇതിനിടയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച അധ്യാപിക കൂടിയായ പ്രതിശ്രുത വധുവിന്റെ സ്വകാര്യ ഡയറി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒരു വര്‍ഷം മുമ്പാണു മുഴുപ്പിലങ്ങാടി സ്വദേശിയുമായി സ്‌നേഹയുടെ വിവാഹം ഉറപ്പിച്ചത്. ഇവരുടെ മോതിരംമാറാല്‍ ചടങ്ങും കഴിഞ്ഞിരുന്നു.
ധര്‍മ്മടം പോലീസ് സ്‌റ്റേഷന്റെ സമീപത്തെ സ്‌നേഹഗാഥയില്‍ സ്‌നേഹ മാധവന്റെ ഡയറിയാണ് അന്വേഷണത്തിന്റെ ഭാഗമായിട്ടു പോലീസ് കസ്റ്റഡയില്‍ എടുത്തത്. എന്റെ മരണത്തില്‍ മറ്റൊരും ഉത്തരവാദിയല്ല ഏട്ടനെ ഉപദ്രവിക്കരുത്, അമ്മയോടും അച്ഛനോടും മാപ്പുചോദിക്കുന്നു എന്നാണു ഡയറിയില്‍ എഴുതിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സ്‌നേഹ ജീവനൊടുക്കിയത്. രാവിലെ സ്‌കൂളിലെ പ്രധാനധ്യപികയെ വിളിച്ച് ഉച്ചവരെ അവധി ചോദിച്ചിരുന്നു.
സമയം കഴിഞ്ഞു പോകാത്തതിനെ തുടര്‍ന്നു പിതാവു സ്‌കൂട്ടറില്‍ കൊണ്ടാക്കാം എന്നു പറഞ്ഞു എങ്കിലും സ്‌നേഹ ഇതു നിരസിച്ചിരുന്നു. തുടര്‍ന്നാണു കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചതു.
https://www.facebook.com/Malayalivartha