ചവറ എം.ൽ.എ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്തിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി ; ബിസ്സിനസ്സ് ആവശ്യത്തിനായി 2015 ൽ കടംവാങ്ങിയ തുകതിരികെ നൽകിയില്ലെന്ന് പരാതിക്കാരൻ

ചവറ എം.ൽ.എ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്തിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതിയുമായി ബിജോയ് കെ.ജോസഫ് എന്നയാൾ മുഖ്യമന്ത്രിയെ സമീപിച്ചു .ബിസ്സിനസ്സ് ആവശ്യത്തിനായി 2015 ൽ കടംവാങ്ങിയ തുകതിരികെ നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത് . ദുബായിയിലെ ബാങ്കിൽനിന്ന് ലോൺ എടുത്ത 38 ലക്ഷം രൂപയാണ് (2 ലക്ഷം ദർഹം ) ചവറ എം.ൽ.എ. വിജയൻ പിള്ളയുടെ മകന് കടമായി നൽകിയത് .ദിവസങ്ങൾക്കുളിൽ പണം തിരികെനൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും പണം തിരികെ നൽകിയില്ലെന്ന് ബിജോയ് മുഖ്യമന്ത്രിക്ക് പരാതിയിൽ പറയുന്നു . പണം തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കിന്റെ നിയമനടപടിയിൽ ഭാര്യയുടെ ദുബായിലെ ജോലി നഷ്ട്ടമായി.നിലവിൽ ബാങ്കിലെ കടം തീർക്കുന്നതിനായി താൻ ദുബായിയിൽ ജോലിചെയ്യുകയാണെന്നും ബിജോയ് പറയുന്നു .
ശ്രീജിത്തിനെതിരെ പരാതിയുമായി 2016 ൽ NRI സെല്ലിനെ സമീപിച്ചെങ്കിലും പരാതിയിൽ നടപടി ഉണ്ടായില്ല .ഈ പശ്ചാത്തലത്തിലാണ് പരാതിയുമായി ബിജോയ് മുഖ്യമന്ത്രിയെ സമീപിച്ചത് . പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറിയതായാണ് വിവരം .ഇതിനുപുറമേ ശ്രീജിത്തിനെതിരെ പരാതിയുമായി രാഹുൽ കൃഷ്ണ കോടതിയെ സമീപിച്ചതായാണ് വിവരം .പരാതിയിൽ ഒത്തുതീർപ്പ് ചർച്ചകൾക്ക് താൽപ്പര്യമില്ലെന്നും പരാതിയെ നിയമപരമായി നേരിടുമെന്നും രാഹുൽ കൃഷ്ണ പറഞ്ഞു .
https://www.facebook.com/Malayalivartha