Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു ; ചികിത്സാപിഴവെന്നാരോപിച്ച് നാട്ടുകാർ സ്വകാര്യ ആശുപത്രി അടിച്ചു തകർത്തു

16 FEBRUARY 2018 08:31 PM IST
മലയാളി വാര്‍ത്ത

നെടുങ്കണ്ടത്ത് ഗർഭിണി മരിച്ചത് ചികിത്സാപിഴവെന്നാരോപിച്ച് നാട്ടുകാർ സ്വകാര്യ ആശുപത്രി അടിച്ചു തകർത്തു. സംഭവത്തില്‍ യുവതിയുടെ ഭർത്താവിന്‍റെ പരാതിയില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തോപ്രാംകുടി പുഷ്പഗിരി പൂവത്തുങ്കല്‍ സുധീഷിന്റെ ഭാര്യ അനുജ(23) ആണ് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണ് മരണകാരണം എന്നാരോപിച്ച് ബന്ധുക്കള്‍ നെടുങ്കണ്ടം ജീവമാതാ ആശുപത്രി അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാവിലെ 11 ഓടെയാണ് അനുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം അഞ്ചോടെ ശസ്ത്രക്രിയയ്ക്ക് കയറ്റുകയായിരുന്നു. 5.15 ഓടെ ഓപ്പറേഷന്‍ പൂര്‍ത്തിയാകുകയും പെണ്‍കുഞ്ഞിനെ ബന്ധുക്കളെ കാണിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് അനുജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഓപ്പറേഷന് ശേഷം കലശലായ നെഞ്ച് വേദനയും പിടലി, വയറ് എന്നിവിടങ്ങളില്‍ വേദനയും അനുഭവപ്പെടുകയും ശര്‍ദ്ദിയുണ്ടാകുകയും ചെയ്തു. വിവരം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു എങ്കിലും, കുറച്ച് വേദന ഉണ്ടാകുമെന്നും ഇതെല്ലാം സ്വാഭാവികമാണെന്നും നേഴ്‌സുമാര്‍ അറിയിക്കുകയായിരുന്നു. ഈ സമയങ്ങളില്‍ ഡോക്ടര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. നേഴ്‌സുമാരുടെ പരിചരണവും അനുജയ്ക്ക് ലഭിച്ചില്ല. വീട്ടുകാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് രാത്രി 11 ഓടെ ഡോക്ടര്‍ എത്തി ഇഞ്ചക്ഷന്‍ നല്‍കി മടങ്ങുകയും ചെയ്തു.

പിന്നീട് സ്ഥിതി ഗുരുതരമാകുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. 12 മണിയോടെ നെടുങ്കണ്ടത്തെ വിവിധ ഗൈനക്കോളജി വിദഗ്ധരെ ആശുപത്രി അധികൃതര്‍ വിളിച്ചുവരുത്തുകയും അനുജ ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ യുവതിയുടെ അവസ്ഥ മോശമായിട്ടും ഐസിയുവില്‍ പ്രവേശിപ്പിക്കുകയോ ഓക്‌സിജന്‍ നല്‍കുകയോ ചെയ്തില്ലെന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ആശുപത്രി അധികൃതര്‍ എല്ലാ ആളുകളേയും മാറ്റിയതിന് ശേഷം മാത്രമാണ് അനുജയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിയുടെ ജനല്‍ ചില്ലുകളും ഗ്ലാസുകളും അടിച്ചുതകര്‍ത്തത്. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും ആശുപത്രിക്ക് നേരെ കല്ലേറ് നടത്തിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. മന്ത്രി എം.എം മണിയും പ്രാദേശിക രാഷ്ട്രീയ നേതാക്കളും വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തി.

സംഭവം സംബന്ധിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി. കുഞ്ഞിനെ നെടുങ്കണ്ടം കരുണാ ആശുപത്രിയിലെ ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ചു. അനുജയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സുധീഷ് - അനുജ ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള ഒരു ആണ്‍കുട്ടി കൂടിയുണ്ട്. കൊച്ചുകാമാക്ഷി അടയാളക്കല്ല് പടിയിറമാവില്‍ ഷാജിയുടെയും ശോഭനയുടെയും മകളാണ് അനുജ. സുധീഷ് എറണാകുളത്ത് ടാക്‌സി ഡ്രൈവറും അനുജ തയ്യല്‍ ജോലിക്കാരിയും ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു  (2 hours ago)

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍  (2 hours ago)

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു  (2 hours ago)

പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (2 hours ago)

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (3 hours ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (4 hours ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (5 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (5 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (5 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (5 hours ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (5 hours ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (5 hours ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (5 hours ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (5 hours ago)

Malayali Vartha Recommends