കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളില്‍ നടിയെ ക്രൂരമായി ആക്രമിച്ച സംഭവം ഇന്നേക്ക് ഒരു വര്‍ഷം.. മലയാള സിനിമയെ പിടിച്ച് കുലിക്കിയ സംഭവത്തിൽ പ്രതികൾ നടന്‍ ദിലീപ് അടക്കം 12 പേർ... വിചാരണയ്ക്കായി വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിലേക്ക് പോകുമ്പോൾ വീഡിയോ ദൃശ്യം ആവശ്യപ്പെട്ട് ദിലീപും ഹൈകോടതിയിലേക്ക്...

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമണത്തിനിരയായത്. കേസില്‍ നടന്‍ ദിലീപ് അടക്കം 12 പ്രതികളാണുള്ളത്.
മുഖ്യപ്രതി പള്‍സര്‍ സുനി അടക്കം ഏഴു പേര്‍ക്കെതിരെ ആദ്യ കുറ്റപത്രും ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രത്തിവുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ നടി മഞ്ജു വാര്യര്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഗൂഢാലോചന കേസില്‍ ആന്വേഷണം ആരംഭിച്ചത്.
എന്നാൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ ആരംഭിക്കാനിരിക്കേ വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് നടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹൈക്കോടതിയെ സമീപിച്ചേക്കും.
നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഈ ആവശ്യം നിഷേധിച്ചിരുന്നു. ഇതൊഴികെ ദിലീപ് ആവശ്യപ്പെട്ട എല്ലാ രേഖകളും സാക്ഷിമൊഴികളും അടക്കമുള്ളവ കോടഡതി ദിലീപിന് കൈമാറിയിരുന്നു. വീഡിയോ ദൃശ്യം ദിലീപിന് നല്‍കിയാല്‍ അത് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും ഇരയുടെ സുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പോലീസ് ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു. കേസില്‍ ജൂലായ് ആദ്യവാരം അറസ്റ്റിലായ ദിലീപിന് 85 ദിവസങ്ങള്‍ക്കു ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha