Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യയ്ക്ക് കൈത്താങ്ങായി പിണറായി സർക്കാരിന്റെ ധനസഹായം; റാണി ജോൺസന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ...

17 FEBRUARY 2018 08:34 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ ഭാര്യയ്ക്ക് ആശ്വാസവുമായി പിണറായി സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ ധനസഹായം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം അനുവദിച്ചത്. അതേ സമയം ജോണ്‍സണ്‍ മാസ്റ്ററുടെ ഭാര്യ റാണി ജോണ്‍സണ് രക്താർബുദമല്ലെന്നും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്ന അസുഖമാണെന്നും ജോണ്‍സണ്‍ മാസ്റ്ററുടെ ഇളയ സഹോദരന്‍ ജോര്‍ജിന്റെ ഭാര്യയായ മിനി പറയുന്നു.

മാസ്റ്ററുടെ ഭാര്യയ്ക്ക് രക്താർബുദമാണെന്നും സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചുവെന്നുമുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. ചേട്ടന്‌റെയും (ജോണ്‍സണ്‍ മാസ്റ്റര്‍), മകന്‍ റെന്നിന്റെയും മരണം ചേച്ചിയേയും ഞങ്ങളെ എല്ലാവരേയും തകര്‍ത്തു കളഞ്ഞിരുന്നു. പിന്നെ മകള്‍ ഷാനിന്റെ മരണം കൂടിയായപ്പോള്‍ പറയേണ്ടതില്ലല്ലോ. ചേച്ചി ആകെ വിഷമത്തിലായി. ഈ പ്രചരിക്കുന്നതു പോലെ ചേച്ചി രക്താര്‍ബുദത്തിനുള്ള ചികിത്സയിലൊന്നുമല്ല. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്ന അസുഖമാണ്.

അതുകൊണ്ടു തന്നെ തുടരെ തുടരെ രക്ത പരിശോധനയും അതിനുള്ള ചികിത്സയും നടത്തണം. ഒപ്പം ഷുഗറും ഉണ്ട്. നല്ലൊരു തുക മാസം തോറും ചികിത്സയ്ക്കു വേണം. മകള്‍ കൂടി പോയപ്പോള്‍ ചേച്ചിയ്ക്കുള്ള സ്ഥിരമായ സാമ്പത്തിക വരുമാനവും ഇല്ലാതായി. എല്ലാം കൊണ്ടും ചേച്ചിയും ഞങ്ങളും ആകെ വിഷമത്തിലായി. അനുജന്‍മാരും കുടുംബവും ചേച്ചിയ്‌ക്കൊപ്പം തന്നെയുണ്ട്. ഞങ്ങളെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യുന്നുമുണ്ട്. പക്ഷേ നാളെ ഞങ്ങളുടെ കാര്യം എന്താകും എന്നറിയില്ലല്ലോ. കുടുംബത്തിലുണ്ടായ തുടര്‍ച്ചയായ മൂന്നു മരണം അത്രമാത്രം ഞങ്ങളെ ഉലച്ചു കളഞ്ഞു. ’’ മിനി പറഞ്ഞു.

‘‘എല്ലാം കൂടി ആലോചിച്ചാണ് മുഖ്യ മന്ത്രിയെ കാണാനുള്ള തീരുമാനം എടുത്തത്. ചേച്ചിയ്ക്ക് മാസം കൃത്യമായൊരു തുക പെന്‍ഷനായി അനുവദിക്കാനുള്ള അപേക്ഷ നല്‍കി. ഒരു വര്‍ഷം മുന്‍പ് നടന്ന കാര്യമാണിത്. അന്ന് മുഖ്യമന്ത്രി അത് സാംസ്‌കാരിക വകുപ്പിന് കൈമാറി. ഇപ്പോഴാണ് അതില്‍ നടപടിയുണ്ടായെന്ന് അറിയുന്നത്. അതും വാര്‍ത്തകളില്‍ നിന്ന്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ല. അങ്ങനെ അറിയിക്കുന്ന പതിവുണ്ടോയെന്നും അറിയില്ല. എത്രയാണ് പെന്‍ഷന്‍ തുകയെന്നും അറിയില്ല. എത്രയായാലും സ്വന്തമായി ഒരു തുക കൈകളിലെത്തുന്നത് ചേച്ചിയ്ക്ക് വലിയ ആശ്വസമായിരിക്കും’’ മിനി പറഞ്ഞു.

‘‘ജോണ്‍സണ്‍ മാസ്റ്ററിന്റെ ഭാര്യയ്ക്ക് രക്താര്‍ബുദമാണ്, സാമ്പത്തിക ക്ലേശത്തിലാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ ഇന്നലെ മുതല്‍ തുടരെ തുടരെ വരുന്നു. ഒരുപാടു പേര്‍ ഞങ്ങള്‍ സഹോദരങ്ങളേയും ചേച്ചിയേയും മാറി മാറി വിളിക്കുന്നു. വാര്‍ത്ത കൊടുക്കരുതെന്ന് ഞങ്ങള്‍ക്കു പറയാനാകുമോ ? പക്ഷേ ഇതെല്ലാം ഒത്തിരി വേദന മാത്രമാണു തരുന്നത്. മക്കളുടെയും ഭര്‍ത്താവിന്‌റെയും മരണം കണ്ട ഒരാള്‍, ഇപ്പോഴാണെങ്കില്‍ അസുഖത്തിന്‌റെ ക്ലേശതയും. അതാണ് ചേച്ചിയുടെ അവസ്ഥ.

അങ്ങനെയുള്ള ചേച്ചിയ്‌ക്കൊരു ആശ്വാസമാകട്ടെ എന്നു കരുതി ചെയ്തത് അബദ്ധമായോ എന്നാണ് ഞങ്ങളുടെ വിഷമം. ചേച്ചി എറണാകുളത്താണ്. ചികിത്സാ സൗകര്യം നോക്കിയാണ് അവിടെ നില്‍ക്കുന്നത്. ചേച്ചിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസം. ഇനിയെങ്കിലും ഇത്രയും വിഷമമുണ്ടാക്കുന്ന വാര്‍ത്തകള്‍ നിന്നാല്‍ മതിയെന്ന പ്രാര്‍ഥനയിലാണ് ഞങ്ങളെല്ലാം.മിനി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു  (31 minutes ago)

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍  (40 minutes ago)

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു  (47 minutes ago)

പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി  (53 minutes ago)

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (1 hour ago)

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (1 hour ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (2 hours ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (3 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (3 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (3 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (3 hours ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (3 hours ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (3 hours ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (3 hours ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (3 hours ago)

Malayali Vartha Recommends