മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിക്കയിലേക്ക് പോകണമെന്ന് വാശി പിടിച്ച ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം അവസാനിച്ചത്... മാതാപിതാക്കളുടെ അകാല മരണത്തില്‍ മനം നൊന്ത് പെണ്‍മക്കള്‍

കാരണമില്ലാതെ വഴക്കു കൂടി അവസാനം മരണത്തിലെത്തുക... അതാണ് ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞദിവസം സംഭവിച്ചത്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും മരണത്തില്‍ കലാശിച്ചത് നിസാര കാര്യത്തെ ചൊല്ലിയുള്ള വഴക്കാണെന്നാണ് നിഗമനം. അമേരിക്കയില്‍ താമസിക്കുന്ന മകളുടെ പ്രസവ സമയമായതിനാല്‍ അവിടേക്ക് പോകണമെന്ന് ഭാര്യ പറഞ്ഞതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്.
ഒരു നിമിഷത്തെ ദേഷ്യത്തില്‍ ഇവരെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ആന്ധ്രയില്‍ പൊലീസില്‍ നിന്നും സ്വയം രാജിവെച്ച് ഇമ്മാനുവല്‍ നാട്ടിലെത്തിയത് ഭാര്യയുമായി സ്വസ്തമായി ജീവിക്കാനായിരുന്നു. എന്നാല്‍ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് ഭാര്യ പോവാന്‍ തയ്യാറായതോടെയാണ് ഇരുവരും കലഹിച്ചതും കൊലപാതകത്തില്‍ കലാശിച്ചതുമെന്നാണ് റിപ്പോര്‍ട്ട്.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പൊലീസ് സ്‌റ്റേഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന മാള സ്വദേശി കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവല്‍(68), ഭാര്യ മേഴ്‌സി (64) എന്നിവരാണ് മരിച്ചത്. മേഴ്‌സിയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരും റിട്ടയേര്‍ഡ് ഗവണ്‍മേന്റ് ഉദ്യോഗസ്ഥരായിരുന്നു. ആന്ധ്രയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചയാളാണ് ഇമ്മാനുവല്‍. മേഴ്‌സി ഇരിങ്ങാലക്കുട സ്‌കൂളിലെ റിട്ട. അദ്ധ്യാപികയാണ്.
ഇന്നലെ രാവിലെ ഇവരുടെ വീട്ടില്‍ പാല്‍ കൊണ്ടു വന്ന പയ്യനാണ് ജനലിലൂടെ ഇമ്മാനുവല്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ഒരു മകളെയും മറ്റു ബന്ധുക്കളേയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് മേഴ്‌സിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഇമ്മാനുവലിന്റേത് മറ്റൊരു മുറിയിലായിരുന്നു.
മക്കള്‍ക്കും മരുമക്കള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ആത്മഹത്യാ കുറിപ്പ് എഴുതി വൈച്ച ശേഷമാണ് ഇമ്മാനുവല്‍ ആത്മഹത്യ ചെയ്തത്. ഇമ്മാനുവലിന്റെ പോക്കറ്റിലായിരുന്നു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങളായി പുല്ലൂര്‍ അമ്പലനടയില്‍ താമസിച്ചിരുന്ന ഇവര്‍ ഒരു വര്‍ഷം മുമ്പാണ് ഈ വീട്ടില്‍ താമസിക്കാനെത്തിയത്. ആസാദ് റോഡില്‍ പുതിയ വീട് പണിതു കൊണ്ടിരിക്കുകയാണ്.
നാലു പെണ്‍മക്കളില്‍ രണ്ടുപേര്‍ വിദേശത്തും ഒരാള്‍ ബംഗളൂരുവിലുമാണ്. മറ്റൊരു മകള്‍ ഇരിങ്ങാലക്കുടയില്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. മകളുടെ പ്രസവശുശ്രൂഷയ്ക്കായി മേഴ്‌സി അടുത്തമാസം അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha