പിണറായി ഏകാധിപതി, ഐസക് സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരന്‍, സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നകന്നു; സി.പി.ഐ സമ്മേളന പൊതുചര്‍ച്ചയില്‍ രൂക്ഷവിമര്‍ശനം

സി.പി.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുചര്‍ച്ചയില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ പ്രതിനിധികള്‍ കടന്നാക്രമിച്ചു. ദേശീയതലത്തിലുള്‍പ്പെടെ നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളില്‍ കേന്ദ്രനേതൃത്വം യഥാസമയങ്ങളില്‍ പ്രതികരിക്കുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. ഫാസിസ്റ്റ് വിരുദ്ധചേരിക്ക് സി.പി.ഐ നേതൃത്വം നല്‍കണം. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകലുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപധികളെ പോലെയാണ് പെരുമാറുന്നത്. അദ്ദേഹത്തിന്റെ ഒന്‍പത് ഉപദേശകരും എല്‍.ഡി.എഫ് നയങ്ങള്‍ക്ക് എതിരാണ്. ധനമന്ത്രി തോമസ് ഐസക് സ്വപ്‌നലോകത്തെ ബാലഭാസ്‌ക്കരനാണ് തുടങ്ങിയ പരിഹാസങ്ങളും പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായി.
https://www.facebook.com/Malayalivartha
























