Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യത്തിന് വിലകൂടിയതോടെ ചാരയത്തിന് പ്രീയം; വില്‍പ്പന തകൃതിയാക്കിയ യുവാവ് 27 ലിറ്റര്‍ ചാരായവുമായി പിടിയില്‍

02 MARCH 2018 12:12 PM IST
മലയാളി വാര്‍ത്ത

ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയുടെ ഭാഗമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഡോ. ശ്രീനിവാസ് എ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥനത്തില്‍ സിറ്റി പോലീസ് ഷാഡോ ടീം ശക്തികുളങ്ങരയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 27 ലിറ്റര്‍ ചാരായവും പതിനായിരം രൂപയുമായി യുവാവ് പിടിയിലായി. കൊച്ചയ്യത്ത് തറയില്‍ രാധ ഭവനം വീട്ടില്‍ പുരുഷന്‍ മകന്‍ അജി (45) ആണ് പിടിയിലായത്.

ജില്ലയില്‍ വ്യാജ ചാരായത്തിന്റെ വിപണനവും ഉല്‍പ്പാദനവും നടക്കുന്നതായുളള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി നടത്തി വന്ന രഹസ്യ നിരീക്ഷണത്തിന് ശേഷമാണ് അജി വലയിലായത്. ജില്ലയില്‍ ഡ്രൈ ഡേ ദിവസങ്ങളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച് വന്നിരുന്ന വ്യാജ ചാരായമാണ് കണ്ടെടുത്തത്. അടുത്ത കാലത്തായി നടത്തിയ പരിശോധനകളില്‍ ഏറ്റവും വലിയ ചാരായ വേട്ടയാണ് നടന്നത്. മദ്യവില്‍പ്പനശാലകള്‍ക്ക് അവധിയുളള ദിവസങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിദേശ മദ്യം സംഭരിച്ച് വിപണനം നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും വരും ദിവസങ്ങളില്‍ അത്തരക്കാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

കൊല്ലം അസിറ്റന്റ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശി, ശക്തികുളങ്ങര എസ്സ്.ഐ ഫയാസ്, എസ്സ്.ഐ ഉണ്ണി, എ.എസ്സ്.ഐ റസല്‍ ജോര്‍ജ്ജ് എന്നിവര്‍ക്ക് പുറമേ ഷാഡോ പൊലീസ് എസ്സ്. ഐ വിപിന്‍കുമാര്‍ യൂ.പി ടീമംഗങ്ങളായ ഹരി, സീനു, മനു, സജു, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends