Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയുണ്ടാകും, മാനസികപ്രശ്‌നങ്ങളുള്ളവരെ പാര്‍പ്പിക്കാന്‍ കെയര്‍ഹോം, റേഷന്‍ ഉറപ്പാക്കും, 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും: മുഖ്യമന്ത്രി

02 MARCH 2018 02:27 PM IST
മലയാളി വാര്‍ത്ത

അട്ടപ്പാടിയിലെ ആദിവാസികളുടെ ക്ഷേമത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലോടെ പ്രവര്‍ത്തിയിലാക്കാന്‍ മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ അഗളിയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകന യോഗത്തില്‍ പങ്കെടുത്തത്. ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങളുടെ കേസുകളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ആദിവാസികള്‍ക്ക് സപ്‌ളൈകോ വഴി റാഗിയും അരിയും നല്‍കുന്നതിന് സര്‍ക്കാര്‍ 10 കോടി അനുവദിച്ചു. ഏപ്രിലോടെ ഈ പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പച്ചക്കറി കൃഷിയാണ് പ്രധാനമായും ഇവിടെയുള്ളത്. എന്നാല്‍ വെള്ളം കുറവായതിനാല്‍ പച്ചക്കറികൃഷി പ്രയാസമാണ്. അതിനാല്‍ ഊരുകളില്‍ ചോളവും റാഗിയും കൃഷി ചെയ്യണം. ആദിവാസികള്‍ക്കും അതാണ് താല്‍പര്യം ഇത് വഴി ആദിവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാം. കുടുംബശ്രീയുടെ ലേബര്‍ ബാങ്ക് ഇതിനായി ഉപയോഗിക്കാം. കൃഷി ഉപജീവനമാക്കാമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

റേഷന്‍ കൃത്യമായി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടുള്ളവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണെ ആശ്രയിക്കേണ്ട കാര്യമില്ല. എന്നാല്‍ അവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്നും 200 തൊഴില്‍ ദിനങ്ങള്‍ ആദിവാസികള്‍ക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇത് നിരീക്ഷിക്കാന്‍ ട്രൈബല്‍ പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തും. സര്‍ക്കാര്‍ ഓഫീസുകളില്‍ അര്‍ഹരായ ആദിവാസികള്‍ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ജോലി നല്‍കും. കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് സത്വരമായ നടപടി ഉണ്ടാകും. മാനസികപ്രശ്‌നങ്ങള്‍ ഉള്ള അപൂര്‍വം ചിലര്‍ ഊരുകളില്‍ അലഞ്ഞ്തിരിഞ്ഞ് നടക്കുന്നുണ്ടെന്നും അവരെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും മധുവിന്റെ അമ്മ എന്നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയുള്ളവരെ ഇവിടെ ഒഴിഞ്ഞുകിടക്കുന്ന ചില കെട്ടിടങ്ങള്‍ സജ്ജമാക്കി കെയര്‍ഹോമാക്കിയ ശേഷം പാര്‍പ്പിക്കും. ആശുപത്രികളില്‍ ഗൈനക്കോളജി വിഭാഗം ശക്തമാക്കും. ഇതെല്ലാം ഏപ്രിലോയെ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ട്രൈബല്‍ പ്രമോട്ടര്‍മാര്‍, അംഗന്‍വാടി ആയമാര്‍, ടീച്ചര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ ഉപയോഗിച്ച് ഓരോ ആദിവാസിയുടെയും വീട്, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പ്രായമായവരുടെ പ്രശ്‌നങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. 42 ഊരുകളില്‍ പ്രമോട്ടര്‍മാരില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരെ ഉടന്‍ നിയമിക്കും. മദ്യപാനത്തിനെതിരായി ബോധവല്‍ക്കരണം നടത്തും. വിമുക്തിയുടെ ആഭിമുഖ്യത്തിലാവും ഇത്. അഡിക്ടായവരെ ചികില്‍സിക്കാന്‍ ലഹരിമുക്തകേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് സ്ഥാപിക്കും. ഊരുകളിലെ കിടപ്പ് രോഗികളെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തും. അര്‍ഹരായ ആദിവാസികളെ കണ്ടെത്തി വനഭൂമി നല്‍കും. മുക്കാലി- ചീങ്ങണ്ടി റോഡ് ഉടന്‍ നവീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends