Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുലയൂട്ടല്‍ പടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യമുള്ള നാരീജനങ്ങള്‍ ക്യൂ നിന്നോളൂ.. ഗൃഹലക്ഷ്മി സുവര്‍ണ്ണാവസരം ഒരുക്കുന്നു..

02 MARCH 2018 03:04 PM IST
മലയാളി വാര്‍ത്ത

വനിതാദിനവുമായി ബന്ധപ്പെട്ട് ഗൃഹലക്ഷ്മി മുലയൂട്ടല്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. ഇതിനായി സ്വന്തം കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രങ്ങള്‍ അയച്ച് കൊടുത്ത് ചലഞ്ചില്‍ പങ്കെടുക്കാമെന്ന് മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. അമലാ ഷെഫീഖ് എന്ന ആക്ടിവിസ്റ്റ് ഇട്ടപോസ്റ്റാണ് ഏറ്റവും ശ്രദ്ധേയം.

അപ്പോ, സ്വന്തം മുലയൂട്ടല്‍ പടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യമുള്ള നാരീജനങ്ങള്‍ വേഗം വന്ന് ക്യൂ നിന്നോളൂ.. നിങ്ങള്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം ഗൃഹലക്ഷ്മി ഒരുക്കുന്നു.. (പടമെടുക്കുമ്പോള്‍ മുല മുഴുവന്‍ കാട്ടി എടുക്കണോ എന്ന് ആദ്യമെ ചോദിച്ച് വ്യക്തത വരുത്തുക..
ശ്ശൊ കാണിക്കാര്‍ന്ന് എന്ന് പിന്നെ നിരാശരാകാതിരിക്കാനും, അയ്യോ കാണിച്ച് പോയല്ലോ എന്ന് പിന്നെ സങ്കടപ്പെടാതിരിക്കാനും അതുപകരിക്കും.) എന്നാണ് അമല പരിഹസിക്കുന്നത്. മുലകുടി ചിത്രം കച്ചവടമോ, അതോ വിപ്‌ളവമോ എന്ന് ന്യൂസ് 18 ചാനല്‍ പ്രൈം ഡിബേറ്റും നടത്തി. ഏഴുവയസുകാരന്റെ മാംസത്തില്‍ കന്പി കുത്തികയറ്റുന്നതും ഏഴു മാസം തികയാത്ത കുഞ്ഞിന്റെ വായില്‍ പാലില്ലാത്ത അമ്മിഞ്ഞ കുത്തിക്കേറ്റുന്നതും ഒരേ പോലെ പീഡനമാണെന്ന് മാധ്യമപ്രവര്‍ത്തകനായ രാജഗോപാല്‍ രാമചന്ദ്രന്‍ ആരോപിച്ചു.

ഗൃഹലക്ഷ്മിയുടേത് മാര്‍ക്കറ്റിങ് തന്ത്രം തന്നെയാണ് പക്ഷേ അവരുടെ ആശയം പ്രസക്തമാണെന്ന് മാധ്യമപ്രവര്‍ത്തകയായ  ശ്രീജിഷാ പ്രസന്നന്‍ എഴുതുന്നു. നാലു വര്‍ഷം മുന്‍പായിരുന്നു ഞാന്‍ പ്രസവിച്ചത്. ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അന്ന് അഡ്മിറ്റാവാന്‍ പോയ ദിവസം, ഡോക്ടറെ കണ്ട് റൂമിനായി കാത്തിരിക്കുകയാണ്. എന്റെ ഒപ്പം നിറവയറുമായി പതിനഞ്ചോളം ഗര്‍ഭിണികളുമുണ്ട്. എല്ലാവരിലും ആശങ്കയുണ്ടെങ്കിലും കൂട്ടത്തില്‍ കണ്ണീര്‍ ഒഴുക്കിക്കൊണ്ടേ ഇരുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. സ്വാഭാവികമായ ജിജ്ഞാസകൊണ്ട് ഞാന്‍ കാര്യം തിരക്കി. അവളുടെ ആദ്യത്തെ മകന് ഒന്നരവയസേ ഉള്ളൂ, പാലുകുടിക്കാനായി ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരിക്കുന്നതാണ് ആ അമ്മയുടെ സങ്കടം. പാലുകുടി നിര്‍ത്തണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും അത് സാധിച്ചിരുന്നില്ല. ഡോക്ടര്‍മാരെങ്ങാനും കണ്ട് ശാസിക്കുമെന്ന് പേടിച്ചിട്ടും കരച്ചില്‍ സഹിക്കാതെ അവള്‍ മോന് പാലുകൊടുത്തു. നിറഞ്ഞ വയറിനു മുകളില്‍ ആ കുഞ്ഞിനെ എടുത്ത് വച്ച് പാലുകൊടുക്കുമ്പോള്‍ മാറ് മറച്ചുവയ്ക്കാന്‍ അവളെക്കാണ്ട് സാധിക്കുന്നുണ്ടായിരുന്നില്ല. ഈ അവസരം മുതലെടുത്ത് അവിടെയുണ്ടായിരുന്ന ഒരുത്തന്‍ കണ്ണെടുക്കാതെ നോക്കി നില്‍ക്കുന്നു. ഒരു പൂര്‍ണഗര്‍ഭിണിയായിട്ടുപോലും വസ്ത്രം മാറിക്കിടന്ന അവളുടെ മാറില്‍ മാത്രം നോക്കിക്കൊണ്ട് നിന്ന അവന്റെ നോട്ടം സഹികെട്ട് അവള്‍ മറുവശത്തേയ്ക്ക് തിരിഞ്ഞിരുന്നു. ആ ഞരമ്പ് രോഗി ഫോണില്‍ സംസാരിക്കാനെന്ന വ്യാജേന നടന്നുകൊണ്ട് അവള് തിരിഞ്ഞിരുന്ന വശത്തുംഎത്തി. ഭാര്യയെ പ്രസവത്തിന് കയറ്റിയിട്ട് നില്‍ക്കുന്ന 'ആശങ്കാകുലനായ' ഒരു ഫര്‍ത്താവായിരുന്നു ആ തെണ്ടി. ഒടുവില്‍ നിന്റെ ഭാര്യയ്ക്ക് ഉള്ളതു തന്നെയാണെടോ എന്നു പറയേണ്ടി വന്നു 'തുറിച്ചു നോക്കാത്ത' ആ മലയാളിയോട്... ഒരു പൂര്‍ണ ഗര്‍ഭിണിക്ക് കിട്ടാത്ത നീതി മറ്റൊരു അമ്മയ്ക്കും കിട്ടാന്‍ സാധ്യതയില്ല എന്ന് ബോധ്യമായതുകൊണ്ടു തന്നെ മൂന്ന് വയസുവരെ പാലുകുടിച്ച എന്റെ മകള്‍ക്ക് ഞാന്‍ യാത്രാവവേളകളില്‍ പാലുകൊടുത്തിട്ടില്ല...

' തുറിച്ചു നോക്കരുത് കേരളമേ ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന് അടിക്കുറിപ്പെഴുതിയ പടത്തിലും മുല ഉടഞ്ഞിട്ടില്ലെന്നു കണ്ടെത്തിയവരാണ് ഭൂരിപക്ഷവും എന്നതു തന്നെയാണ് ആ ചിത്രത്തിന്റെ പ്രസക്തിയെന്ന് ഗൃഹലക്ഷ്മിയുടെ അടിക്കുറിപ്പിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ശ്രീനാഥ് പള്ളത്ത് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends