കടുംപച്ച നിറത്തിലുള്ള തണ്ണിമത്തന്‍ കണ്ട് മയങ്ങണ്ട... തട്ടിപ്പ് കേട്ടാൽ കണ്ടം വഴി ഓടും...

വേനൽ കനത്തതോടെ അല്പ്പം ആശ്വാസത്തിനായി തണ്ണിമത്തനെ ആശ്രയിക്കുമ്പോൾ ഇതുകൂടി ശ്രദ്ധിച്ചാൽ നല്ലത്. ആവശ്യക്കാർ കൂടിയപ്പോൾ തണ്ണിമത്തന്റെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുന്നു.
എന്നാൽ ഇപ്പോൾ തണ്ണിമത്തൻ വാങ്ങി തട്ടിപ്പിലായ കഥയാണ് പുറത്ത് വരുന്നത്. കടുംപച്ച നിറത്തിലുള്ള തണ്ണിമത്തന്‍ കണ്ടിട്ടാണു വീട്ടമ്മ അടുത്തുള്ള പച്ചക്കറിക്കടയില്‍ നിന്നും തണ്ണിമത്തന്‍ വാങ്ങിയത്. തണുക്കാനായി അല്‍പ്പസമയം ഫ്രിഡ്ജില്‍ വച്ച ശേഷം എടുത്തു മുറിച്ചപ്പോൾ വീട്ടമ്മ ഞെട്ടി.
തണ്ണിമത്തനു മുകളിലുള്ള പച്ചനിറം ആകെ ഇളകി പോയിരിക്കുന്നു. സ്‌പ്രേ പെയ്ന്റ് അടിച്ചു പച്ചപ്പു കൂട്ടിയതാണ് എന്ന് ഈ വീട്ടമ്മ പറയുന്നു.
https://www.facebook.com/Malayalivartha
























