Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാക്കുതര്‍ക്കത്തിൽ വൈദികന്റെ ഉയിരെടുത്ത് മുൻ കപ്യാർ; കൃത്യത്തിനൊടുവിൽ മുങ്ങിയ കപ്യാർ പൊങ്ങിയത് വെള്ളം കിട്ടാതെ കാട്ടിനുള്ളില്‍ വലഞ്ഞതോടെ...കൊച്ചിയെ ഞെട്ടിച്ച മലയാറ്റൂര്‍ കുരിശുമുടിയിലെ വൈദികന്റെ കൊലപാതകത്തിലെ ചുരുളാഴയുമ്പോൾ

02 MARCH 2018 02:54 PM IST
മലയാളി വാര്‍ത്ത

മലയാറ്റൂര്‍ കുരിശുമുടിയിലെ വൈദികന്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തികൊന്ന മുന്‍ കപ്യാര്‍ ജോണി പിടിയില്‍. പളളിയിലെ കപ്യാരായിരുന്ന ജോണി ഇന്നലെയാണ് വൈദികനെ കുത്തികൊന്നത്. കൊലപാതകത്തിന് ശേഷം വനത്തിനുളളിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ തിരച്ചിലിനൊടുവിലാണ് പൊലീസ് വലയിലാക്കിയത്. മൂന്ന് മാസമായി സസ്പെന്‍ഷനിലായിരുന്ന ജോണി, ജോലിയില്‍ തിരിച്ചെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ വൈദികനെ കുത്തുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മലയാറ്റൂര്‍ കുരിശുമുടിയില്‍വെച്ച് റെക്ടര്‍ സേവ്യര്‍ തേലക്കാട് കുത്തേറ്റ് മരിച്ചത്. പളളിയില്‍ കപ്യാരായിരുന്ന ജോണി, റെക്ടര്‍ സേവ്യര്‍ തേലക്കാടിന്‍റെ കാലിലും തുടയിലും കുത്തുകയായിരുന്നു. കുരിശുമുടിയിലെ ആറാം സ്ഥലത്ത് വച്ചാണ് സംഭവം. വൈദികനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോ‍ഴേക്കും മരണം സംഭവിച്ചു. രക്തം വാര്‍ന്നാണ് വൈദികന്‍ മരിച്ചത്.

മൂന്നു മാസമായി സസ്പെന്‍ഷനിലായിരുന്ന ജോണി, തന്നെ കപ്യാരായി തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരിച്ചെടുക്കാനാവില്ലന്ന് വൈദികന്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ പൂര്‍വ്വവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മലകയറുന്നതിനിടെ വൈദികനെ പിന്നില്‍ നിന്ന് കുത്തിയ ശേഷം ജോണി സമീപത്തെ കാടിനുളളിലേക്ക് രക്ഷപ്പെടുകയായിരുന്നു.

വെള്ളം കിട്ടാതെ കാട്ടിനുള്ളില്‍ വലഞ്ഞ ജോണി വട്ടക്കാടന്‍ വനത്തിന് പുറത്തുവരികയായിരുന്നു. കുടിവെള്ളത്തിനായുള്ള പരവേശത്തിലായിരുന്നു ജോണി. 14 സ്ഥാനങ്ങളാണ് മലയാറ്റൂര്‍ പള്ളിയിലുള്ളത്. ഇതില്‍ ആദ്യ സ്ഥാനത്ത് വെള്ളം കിട്ടാനുള്ള ടാപ്പുകളുണ്ടായിരുന്നു. ഇത് അറിയാമായിരുന്ന ജോണി വെള്ളം അന്വേഷിച്ചാണ് ഇവിടെ എത്തിയത്. പ്രതിയെ ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പള്ളിയിലെ അല്‍ത്താരയിലടക്കം ജോണി മദ്യപിച്ച്‌ എത്തിയിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ കപ്യാര്‍ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടാണ് ഇയാളെ പുറത്താക്കിയതെന്ന് സഭാ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കപ്യാരുടെ മകള്‍ അന്യമതസ്ഥനെ വിവാഹം ചെയ്തിരുന്നു. ഇതോടെയാണ് ഇയാളെ പുറത്താക്കിയതെന്ന വാദവും സജീവമാണ്. മദ്യപാനം തുടങ്ങിയതും ജോലി പോയ ശേഷമാണെന്നും സൂചനയുണ്ട്.

കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയാറ്റൂര്‍ പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് അഭിമുഖം നല്‍കിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്ബന്‍ വികാരിയെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ഇയാള്‍ വികാരിയെ കുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം കപ്യാര്‍ ജോണി കാട്ടില്‍ ഒളിച്ചതു കൊണ്ട് പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends