Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീരവ് മോദിയും സംഘവും പൊതുമേഖലാ ബാങ്കുകളിൽ നിന്നും കോടികളുമായി കടന്നിട്ടും അനങ്ങാത്ത ബാങ്കുകൾ കേരളത്തിൽ ജാമ്യം നിന്നതിന്റെ പേരിൽ സാധുക്കളുടെ കിടപ്പാടം പോലും ജപ്തി ചെയ്യുന്നു...

02 MARCH 2018 03:15 PM IST
മലയാളി വാര്‍ത്ത

ജാമ്യ വസ്തുക്കൾ വസൂലാക്കുന്നത് സംബന്ധിച്ച് 2012ൽ പാർലെമെന്റ് പാസാക്കിയ സെക്യൂരിറ്റെസേഷൻ നിയമത്തിന്റെ മറവിലാണ് ബാങ്കുകൾ കൊള്ള തുടരുന്നത്. എറണാകുളം ഇടപ്പള്ളി സ്വദേശിനി പ്രീതാ ഷാജിയാണ് ഒടുവിൽ ഇതിന് ഇരയായത്. നിർദ്ധനയായ പ്രീതക്ക് സ്വത്തായി അവശേഷിക്കുന്നത് കയറികടക്കാനുള്ള കൂര മാത്രമാണ്.

ഇത് ജപ്തി ചെയ്യാതിരിക്കാൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രീത സ്വന്തം വീടിനു മുമ്പിൽ ചിതയൊരുക്കി സമരം ചെയ്യുകയായിരുന്നു. എന്നാൽ ബാങ്ക് തങ്ങളുടെ നിലപാടിൽ നിന്നും പിൻമാറിയില്ല. പകരം വീട് ജപ്തിചെയ്യാനുള്ള നീക്കം കർക്കശമാക്കി. ഇതിനിടയിൽ നാട്ടുകാർ ഇടപെട്ടു. ബാങ്ക് ആ ദീനരോധനം കേട്ടില്ല. ആര് ഇടപെട്ടാലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ജനങ്ങൾ പ്രക്ഷോഭം ശക്തമാക്കി. എന്നിട്ടും ഫലമുണ്ടായില്ല.

ഇതിനിടെ നിയമത്തിൽ ആവശ്യമായ ഭേദഗതിക്ക് ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

സെക്യൂരിറ്റെസേഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതിക്ക് വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.

എച്ച് ഡി എഫ് സി ബാങ്കിന്റെ ആലുവ ശാഖയിൽ രണ്ട് ലക്ഷം രുപക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് ഇടപ്പള്ളി സ്വദേശിനി പ്രീതാ ഷാജിയുടെ കിടപ്പാടം ബാങ്ക് ജപ്തി ചെയ്തത്. പ്രീത ബാങ്കിന് മുമ്പിൽ നിരാഹാര സത്യാഗ്രഹത്തിലാണ്. രണ്ട് ലക്ഷം രൂപക്ക് രണ്ട് കോടി അടയ്ക്കണമെന്നാണ് ബാങ്കിന്റെ നിലപാട്. സമ്പന്നർ കോടികൾ കടമെടുത്ത് അടച്ചില്ലെങ്കിലും അവരെ തഴുകി ഉറക്കുന്നവരാണ് പാവപ്പെട്ടവരെ ബലിയാടാക്കുന്നത്.

പ്രീതാ ഷാജിയുടെ ദുരിതം കേന്ദ്ര സർക്കാർ ഗൗരവമായെടുക്കണം. ജാമ്യം നിൽക്കുന്ന സാധുക്കളെ ബാങ്കുകൾ ദ്രോഹിക്കുന്ന സംഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും സാധാരണമാണ്.

വായ്പ എടുത്തയാൾ തുക അടച്ചില്ലെങ്കിൽ ജാമ്യക്കാരനിൽ നിന്നും ഈടാക്കാറുണ്ടെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ സാധുക്കളുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടികൾ മനുഷ്യാവകാശ ലംഘനമാണ്. ബാങ്കുകളുടെ ഇത്തരം പ്രവണതകൾ അടിയന്തിരമായി അവസാനിപ്പിക്കണം. സെക്യൂരിറ്റസേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സിവിൽ കോടതികളെ സമീപിക്കാതെ ബാങ്കുകൾ പാവപ്പെട്ടവരുടെ ജാമ്യ വസ്തുക്കൾ കണ്ണിൽ ചോരയില്ലാതെ ജപ്തി ചെയ്യുന്നത്.

എന്നാൽ ഇതേ നിയമത്തിന്റെ മറവിൽ വലിയ മത്സ്യങ്ങൾ രക്ഷപ്പെടുകയും പാവപ്പെട്ടവർ ബലിയാടാവുകയും ചെയ്യും. ഡമോക്ലസിന്റെ വാൾ പോലെയാണ് സെക്യൂരിറ്റൈസേഷൻ നിയമത്തെ പാവപ്പെട്ടവർക്ക് എതിരെ ബാങ്കുകൾ ഉപയോഗിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends