Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാനത്തെ പൊന്തൻ പുഴയിൽ ഒഴുക്കാൻ ശ്രമിക്കുന്നത് സി പി എമ്മിന്റെ അറിവോടെ; ഇടതു മുന്നണി നിന്ന് വിയർക്കുന്നു...

02 MARCH 2018 03:28 PM IST
മലയാളി വാര്‍ത്ത

സി പി ഐ സംസ്ഥാന സമ്മേളനം തുടങ്ങിയ ദിവസം പൊന്തൻപുഴയിൽ കാനത്തിനെതിരെ കേരള കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം സി പി എമ്മിന്റെ അറിവോടെ. വരും ദിവസങ്ങളിൽ കാനത്തിനെതിരെ അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി പുറത്തു വരുമെന്നാണ് റിപ്പോർട്ട്. അതോടെ കാനം പ്രതിസന്ധിയിലാകും എന്നാണ് കേരള കോൺഗ്രസിനൊപ്പം സി പി എമ്മും കരുതുന്നത്.

സി പി എമ്മിനും സർക്കാരിനുമെതിരെ കാനം രംഗത്ത് വരുമെന്നു കണ്ടാണ് ഗുരുതര അഴിമതി ആരോപണം ഉയർന്നത്. സർക്കാർ അധികാരത്തിലെത്തിയ ദിവസം മുതൽ സി പി എം അഴിമതിക്കാരാണെന്ന് വരുത്തി തീർക്കാൻ സി പി ഐ ശ്രമിക്കുന്നുണ്ട്. സി പി ഐ യുടെ അഴിമതി സി പി എമ്മും സിപിഎമ്മിന്റ അഴിമതി സി പി ഐവും ശേഖരിച്ച് വരികയായിരുന്നു. പൊന്തൻ പുഴയിൽ കേസ് തോറ്റു കൊടുത്തു എന്നാണ് സി പി എം കരുതുന്നത്. കേസ് നടത്തുന്നത് സി പി ഐ യുടെ അഭിഭാഷകരാണ്. വനം - റവന്യം വകുപ്പുകൾക്ക് അഴിമതി യിൽ ബന്ധമുണ്ട്. സി പി ഐയുടെ മറ്റ് പല അഴിമതി കേസുകളുടെയും രേഖകൾ സി പി എമ്മിന്റെ കൈയിലുണ്ട്.

പൊന്തൻ പുഴയിൽ കേസ് തോറ്റതോടെ നിയമമന്ത്രിയും സർക്കാരും അഭിഭാഷനിൽ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാൽ വാദിക്കുന്ന കേസുകളെല്ലാം ജയിക്കാനാവില്ലെന്നായിരുന്നു മറുപടി. റവന്യു, വനം മന്ത്രിമാരോടും സർക്കാർ വിശദീകരണം തേടിയിരുന്നു. കേസിൽ സ്കോപ്പില്ലെന്നായിരുന്നു അവരുടെ മറുപടി. സർക്കാർ നിയമ സെക്രട്ടറിയെ കൊണ്ട് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് അഴിമതി നടന്നതായി കണ്ടെത്തിയത്.

സി പി ഐ യിലെ കാനം വിരുദ്ധനായ ഒരു നേതാവ് ഇതിന്റെ വിശദാംശങ്ങൾ സർക്കാരിന് നൽകിയിരുന്നു. സി പി ഐ യിൽ രണ്ട് ഗ്രൂപ്പുണ്ട്. കെ ഇ ഇസ്മാഈൽ ഉൾപ്പെടെയുള്ള നേതാക്കൾ സി പി എമ്മിന് എല്ലാ സഹകരണവും നൽകുന്നുണ്ടെന്നാണ് വിവരം. ഇസ്മാഈലിനെതിരെ സി പി ഐ രംഗത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല. സി പി എമ്മുമായി ഇസ്മാഈലിന് മികച്ച ബന്ധമുണ്ട്. അദ്ദേഹം പിണറായിയെയും മറ്റും സ്ഥിരമായി കാണുന്നുണ്ട്.

പിണറായി സി പി ഐ വിരുദ്ധരെ നന്നായി സഹായിക്കുന്നുണ്ട്. ചില വിവരങ്ങൾ അറിയുന്ന മാത്രയിൽ താൻ അറിഞ്ഞതായി പിണറായി അറിയിക്കാറുണ്ട്. അഴിമതിയുടെ കാര്യത്തിൽ കാനം മാണിയെ കുറ്റം പറയാറുണ്ടെങ്കിലും ഒട്ടും മോശമല്ലെന്നാണ് കോട്ടയത്തെയും പത്തനംതിട്ടയിലെയും നേതാക്കൾ പറയുന്നത്.

ചില തോട്ടം ഉടമകളുടെ സ്വന്തം ആളാണ് കാനം. പല തോട്ടം ഉടമകളും ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം കേസ് ജയിക്കുന്നുണ്ട്. ഭരണം കിട്ടിയപ്പോൾ റവന്യു കേസുകൾ നടത്താൻ സർക്കാർ നിയോഗിച്ചിരുന്നവരെയെല്ലാം മാറ്റി. കാനത്തിന് വിശ്വസ്തരായ അഭിഭാഷകരെയാണ് നിയമിച്ചത്. തെളിവുകൊണ്ടുവരാൻ കാനം പറഞ്ഞെങ്കിലും അദ്ദേഹം ആരോപണം നിഷേധിക്കുന്നില്ല.

ഇത്രയധികം ആദർശവാനായ കാനം സ്വന്തം പാർട്ടിയുടെ നടത്തിപ്പിന് എവിടെ നിന്നാണ് പണം കണ്ടെത്തുന്നതെന്ന് ചോദിക്കുന്നവരുണ്ട്. സംസ്ഥാന സമ്മേളനം കെങ്കേമമായി നടത്താൻ ബക്കറ്റ് പിരിവ് മതിയോ? ഏതായാലും അഴിമതി ചെയ്യാത്ത കാനം സ്വന്തം തറവാട്ടിൽ നിന്നാണോ രാഷ്ട്രീയ പ്രവർത്തനത്തിന് ആവശ്യമായ തുക കണ്ടെത്തുന്നതെന്ന് ചോദിക്കുന്നവരുണ്ട്.

കേരള കോൺഗ്രസിന്റെ ആരോപണത്തിൽ സി പി എമ്മിന് ബന്ധമുണ്ടെന്ന കാര്യം കാനത്തിനറിയാം. അതു കൊണ്ടു തന്നെ സി പി എമ്മിനെതിരെ കാനം ഇനിയും ആഞ്ഞടിക്കും. അങ്ങനെ പതിയെ പതിയെ സി പി ഐ ഇടതു മുന്നണിയിൽ നിന്നും ഔട്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends