Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് രണ്ടാമത് കൊടുത്ത നോട്ടീസില്‍ സര്‍വ്വേ നമ്പര്‍ തെറ്റിയിട്ടില്ലെന്ന് ആലപ്പുഴ കളക്ടര്‍; ഇക്കാര്യം കോടതിയെ ധരിപ്പിക്കും

02 MARCH 2018 03:31 PM IST
മലയാളി വാര്‍ത്ത

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് തണ്ണീര്‍തടം നികത്തി പണിതതിനെ തുടര്‍ന്ന് നല്‍കിയ രണ്ടാമത്തെ നോട്ടീസില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ കളക്ടര്‍ ടി.വി അനുപമ. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. രണ്ടാമത് കൊടുത്ത നോട്ടീസിലും സര്‍വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഹൈക്കോടതി കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ആദ്യത്തെ നോട്ടീസില്‍ ക്ലറിക്കല്‍ അപാകത പറ്റിയിരുന്നു. അതിന്‍മേല്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ അന്വേഷണം നടത്തും. കോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് ലഭിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും കളക് ടര്‍ അറിയിച്ചു.

നോട്ടീസില്‍ സര്‍വേ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിന് ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കളക്ടര്‍ക്ക് കുറച്ച് ഉത്തരവാദിത്തമുണ്ട്, ആദ്യം നല്‍കിയ നോട്ടീസില്‍ പിഴവുകണ്ടായിരുന്നു. അത് ക്ഷമിക്കാം, എന്നാല്‍ രണ്ടാമത് നല്‍കിയ നോട്ടീസിലും സര്‍വേ നമ്പരുകള്‍ തെറ്റായി രേഖപ്പെടുത്തി. ഇതിനെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. കളക്ടര്‍ക്ക് കാര്യപ്രാപ്തിയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങള്‍ യഥാര്‍ത്ഥ ആള്‍ക്ക് തന്നെയാണോ നോട്ടീസ് അയയ്ക്കുന്നതെന്നും കോടതി പരിഹസിച്ചു. തെറ്റ് തിരുത്തി പുതിയ നോട്ടീസ് ഉടന്‍ നല്‍കുമെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.

വലിയകുളം സീറോജെട്ടി റോഡ് തണ്ണിര്‍ത്തടം മണ്ണിട്ട് നികത്തി നിര്‍മിച്ചെന്ന് കാട്ടിയാണ് കലക്ടര്‍ ലേക്ക്പാലസ് റിസോര്‍ട്ടിന ്ആദ്യം നോട്ടീസ് നല്‍കിയത്. ഇതിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതോടെ നോട്ടീസില്‍ സര്‍വേ നമ്പരുകള്‍ തെറ്റായി രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ട കലക്ടര്‍ രണ്ടാമതും നോട്ടീസ് നല്‍കി. അതിലും തെറ്റുകള്‍ ആവര്‍ത്തിച്ചതോടെയാണ് രണ്ടാമതും നോട്ടീസ് നല്‍കിയത്.

ഇതിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ പുതിയ നോട്ടീസ് നല്‍കുമെന്ന് കളക്ടര്‍ അറിയിച്ച വിവരം സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് വിമര്‍ശനം ഉണ്ടായത്. ആവര്‍ത്തിച്ച് തെറ്റുകള്‍ വരുത്താന്‍ കളക്ടര്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയല്ലല്ലോ എന്നും കോടതി ചോദിച്ചു. ഇതിന് കൃത്യമായി മറുപടി നല്‍കാന്‍ സ്‌റ്റേറ്റ് അറ്റോര്‍ണി തയ്യാറായില്ല. രണ്ട് നോട്ടീസുകളും റദ്ദാക്കുകയാണെന്ന് കോടതി അറിയിച്ചു. അറ്റോര്‍ണി അതിനെ എതിര്‍ത്തുമില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends