Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസ് ബന്ധത്തെ സി.പി.ഐ സമ്മേളന വേദിയില്‍ പിണറായി പരസ്യമായി തള്ളി; ജനാധിപത്യവാദികളും ന്യൂനപക്ഷങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു

02 MARCH 2018 04:14 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന സി.പി.എം ജനറല്‍സെക്രട്ടറി സീതാറാംയെച്യൂരിയുടെയും സി.പി.ഐയുടെയും നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. സി.പി.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് മലപ്പുറത്ത് നടന്ന ഇടത്പക്ഷം- പ്രതീക്ഷകളും സാധ്യതകളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ പ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ കൈവിട്ടു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ കൂട്ടാനാവില്ല. യു.പി, ബീഹാര്‍, ഹിമാചല്‍, ആസാം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് സംഖ്യങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ ജനവികാരം ഉണ്ടായിട്ടും കോണ്‍ഗ്രസ് വിജയിച്ചില്ല. കാരണം അവരുടെ തെറ്റായ പ്രവര്‍ത്തന ശൈലിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇടത്പക്ഷത്തിന്റെ പ്രസക്തി രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ നയം മുന്നോട്ട് വയ്ക്കുന്നത് ഇടത്പക്ഷമാണെന്നും പിണറായി പറഞ്ഞു. അമേരിക്കയുടെ ഏകലോകക്രമം എന്ന വിദേശനയത്തിനെതിരെ ബദല്‍ മുന്നോട്ട് വയ്ക്കുന്നത് ഇടത്പക്ഷമാണ്. ബി.ജെ.പിക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസുമായി സംഖ്യം ചേര്‍ന്ന് മുന്നോട്ട് പോകണമെന്ന ബദല്‍കാഴ്ചപാട് അവതരിപ്പിച്ച് മുന്നോട്ട് പോകാനാവില്ല. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാകും. നവലിബറല്‍ നയങ്ങളാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാനാകില്ല. ജനജീവിതം തകര്‍ത്ത പാര്‍ട്ടിയും ഭരണനേതൃത്വവുമാണ് കോണ്‍ഗ്രസ്. അതെല്ലാവര്‍ക്കും അറിയാം. മതനിരപേക്ഷ രാഷ്ട്രീയം മുന്നോട്ട് വെച്ച് സന്ധിയില്ലാതെ പൊരുതുകയാണ് ഇടത് നയം. അതിന് കോണ്‍ഗ്രസുമായി ചേര്‍ന്ന് നിന്നാല്‍ ശരിയാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബി.ജെ.പിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് നയങ്ങളാണ്. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനംതള്ളും. വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ വരെ സമരസപ്പെടുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends