Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുലയൂട്ടല്‍ ലൈംഗികപരമായ കാര്യമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഗൃഹലക്ഷ്മി ശ്രമിക്കുന്നെന്ന് വനിതാ ഡോക്ടര്‍; കവര്‍ ഫോട്ടോയില്‍ കാണുന്നത് കായിക പ്രദര്‍ശനമാണ്, ഈ രീതിയില്‍ ഒരമ്മയും പാല് കൊടുക്കില്ല

02 MARCH 2018 05:07 PM IST
മലയാളി വാര്‍ത്ത

മാതൃത്വത്തിന്റെ പേരില്‍ പുരുഷന്‍മാരെ അപമാനിക്കാനാണ് ഗൃഹലക്ഷ്മി മിസിക പുതിയ ലക്കത്തിലെ -തുറിച്ച്‌നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം- എന്ന കാമ്പയിനും കവര്‍ഫോട്ടയ്ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നു. സൈക്കോളജിസ്റ്റായ ഡോ.ദേവി രാജ് ഇക്കാര്യത്തില്‍ ശ്രദ്ധേയമായ നിരീക്ഷണമാണ് ഫെയിസ്ബുക്ക് ലൈവിലൂടെ നല്‍കിയത്. മുലയൂട്ടല്‍ ലൈംഗികപരമായ കാര്യമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇത്തരം ഒരു ഫോട്ടോയിലൂടെ മാഗസിന്‍ അധികൃതര്‍ ശ്രമിച്ചത്. മാതൃത്വത്തിന്റെ പേരില്‍ കേരളത്തിലെ പുരുഷന്‍മാരെയും അപമാനിച്ചു. മാതൃത്വം എന്ന വികാരത്തെ കച്ചവടവല്‍ക്കരിക്കാന്‍ ശ്രമിച്ചു. ഇതിന് പകരം അമ്മമാര്‍ക്ക് കേരളത്തിലെവിടെയും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യം ഒരുക്കണം എന്നായിരുന്നു കാമ്പയിന്‍ നടത്തേണ്ടിയിരുന്നതെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

ബസ് ഉള്‍പ്പെടെയുള്ള, തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ ഇരുന്ന് കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുക്കുന്ന അമ്മമാരുണ്ട്. അല്ലെങ്കില്‍ തെരുവിലും പണിസ്ഥലങ്ങളിലും മറ്റും കുഞ്ഞിനെ മാറോട് അണച്ചുകൊണ്ട് അമ്മിഞ്ഞ കൊടുക്കുന്ന സ്്ത്രീകളുണ്ട്. അതിന്റെ ചിത്രം കവര്‍ പേജില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ മാതൃത്വം എന്ന വികാരം അനുഭവിച്ചറിയാമായിരുന്നു. ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയില്‍ കാണുന്ന രീതിയില്‍ ലോകത്ത് ഒരമ്മയും പാല് കൊടുക്കില്ല. കവര്‍ ചിത്രത്തില്‍ കണ്ടത് കായിക പ്രദര്‍ശനമാണ്. മുലയൂട്ടുമ്പോള്‍ അമ്മയുടെ വികാരം എന്തായിരിക്കും കുഞ്ഞിന്റെ ഭാവം എങ്ങനെയായിരിക്കും എന്ന് അവിവാഹിതയായ മോഡലിന് അറിയില്ല. അതിന് അവരെ കുറ്റപ്പെടുത്താന്‍ പറ്റില്ല. മാഗസിന്‍ അധികൃതര്‍ തന്നെയാണ് ഇതിന് ഉത്തരവാദി.

ഒരു സ്ത്രീ കുട്ടിക്ക് പാല് കൊടുക്കുമ്പോള്‍ ആരെങ്കിലും ലൈംഗിക ചുവയില്‍ നോക്കുന്നുണ്ടെങ്കില്‍ അവന്‍ മനോരോഗിയാണ്. അവരെ ബോധവല്‍ക്കരിക്കാന്‍ എന്തിണാണ് ഇങ്ങിനെയൊരു കാമ്പയിന്‍ എന്നും ഡോക്ടര്‍ ചോദിക്കുന്നു. കേരളത്തിലെ പുരുഷന്‍മാര്‍ മാതൃത്വത്തെ അംഗീകരിക്കാത്തവരാണ്, ബഹുമാനിക്കാത്തവരാണ് എന്ന് വിശ്വസിക്കുന്നില്ല. കാരണം കേരളത്തില്‍ പലതരത്തിലുള്ള പീഡനക്കഥകള്‍ പുറത്ത് വരുന്നുണ്ട്. അവിടെയെല്ലാം മാതൃത്വത്തെ മോശമായി കണ്ട ഒരു വാര്‍ത്തയും ഉണ്ടായിട്ടില്ല. അതിനാല്‍ ഇല്ലാത്ത വിഷയത്തെ ഉണ്ടാക്കാനാണ് ഗൃഹലക്ഷ്മി ശ്രമിക്കുന്നത്.



ബസ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് പാല് കൊടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. അത് എന്ത്‌കൊണ്ടാണെന്ന് ചോദിച്ചാല്‍ ആളുകളുടെ മുമ്പില്‍ പാല് കൊടുക്കാന്‍ നാണക്കേടാണെന്നാണ് ചോദിച്ചാല്‍, നാണക്കേടാണെന്നാണ് അവര്‍ പറയുന്നത്. അഭിമാനബോധം ഉള്ളത് കൊണ്ടാണ് അവരത് പറയുന്നതെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു. പാല് കൊടുക്കുന്ന സമയത്ത് ആരെങ്കിലും നോക്കുമോ, അല്ലെങ്കില്‍ തുറന്നിട്ട് പാല് കൊടുത്താല്‍ ഒളിഞ്ഞ് നോക്കുമോ എന്നൊക്കെ കരുതി മുലയൂട്ടാന്‍ പറ്റുന്നില്ലെന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends