Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി ഇവിടെയിരുന്ന് അമ്മമാർക്ക് സുരക്ഷിതമായി മുലയൂട്ടാം; കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മുലയൂട്ടല്‍ ക്യാബിനുകളൊരുങ്ങി

03 MARCH 2018 07:03 AM IST
മലയാളി വാര്‍ത്ത

അമ്മയ്ക്ക് മുലയൂട്ടുന്നതിനുള്ള ക്യാബിന്‍ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലുമെത്തിക്കുന്ന റോട്ടറി ക്ലബ്ബിന്റെ മുലയൂട്ടല്‍ ക്യാബിന്‍ പദ്ധതിക്ക് കൊല്ലത്ത് ആരംഭമായി. അമ്മമാര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഇനി സുരക്ഷിതമായി മുലയൂട്ടാം. റോട്ടറി ക്ലബ്ബ് പദ്ധതി നടപ്പാക്കുന്നത് റെയില്‍വേയുടെ സഹകരണത്തോടെയാണ്. റയില്‍വേയുടെ മുലയൂട്ടല്‍ ക്യാബിനുകള്‍ സ്ത്രീകളുടെ വിശ്രമമുറികളിലാണ് വച്ചിരിക്കുന്നത്. പുതിയ ക്യാബിനുകള്‍ എത്തിയതോടെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളില്‍ ക്യാബിനുകള്‍ വയ്ക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. പ്ളാറ്റ്ഫോമിലായതിനാല്‍ യാത്രക്കാര്‍ക്ക് ക്യാബിന്‍ കാണുന്ന തരത്തില്‍ വയ്ക്കാന്‍ സാധിക്കും. ആദ്യഘട്ടമെന്നനിലയില്‍ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ റോയല്‍ സിറ്റി നല്‍കിയ രണ്ട് ക്യാബിനുകളാണ് സ്ഥാപിച്ചത്. പിങ്ക് നിറത്തിലുള്ള ക്യാബിനുള്ളില്‍ അമ്മയ്ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഫാനും ലൈറ്റും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനടക്കമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

മുലയൂട്ടുന്നതിന്റെ ചിത്രവും ക്യാബിന് പുറത്തായി വരച്ചുചേര്‍ത്തിട്ടുണ്ട്. അമ്ബതിനായിരം രൂപ മുതല്‍മുടക്കിലാണ് രണ്ട് ക്യാബിനുകള്‍ റോയല്‍ സിറ്റി സജ്ജമാക്കിയത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലഭിക്കുന്നത്. ബസ് സ്റ്റാന്‍ഡുകളില്‍ ക്യാബിനുകള്‍ സ്ഥാപിക്കണമെന്ന് ആലോചിച്ചിരുന്നെങ്കിലും സുരക്ഷാ ജിവനക്കാരില്ലാത്തതിനാല്‍ പലയിടത്തും ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത മനസ്സിലാക്കിയാണ് റയില്‍വേ സ്റ്റേഷന്‍ തിരഞ്ഞെടുത്തതെന്ന് കൊല്ലം റോയല്‍ സിറ്റി പ്രസിഡന്റ് പ്രകാശന്‍ പിള്ള പറഞ്ഞു. സ്ത്രീകളുടെ സ്വകാര്യത മാനിക്കപ്പെട്ട് അവര്‍ക്ക് സുരക്ഷിതമായി മുലയൂട്ടുന്നതിന് സൗകര്യമൊരുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. റയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ റയില്‍വേ സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends