അരി വില നിയന്ത്രിക്കാനായി പൊതുമേഖല സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അരി വാങ്ങി വിപണിയില്‍ എത്തിക്കാന്‍ സപ്ലൈകോ ഒരുങ്ങുന്നു

കുതിച്ചുയരുന്ന അരി വില നിയന്ത്രിക്കാന്‍ പൊതുമേഖല സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അരി വാങ്ങി വിപണിയില്‍ എത്തിക്കാന്‍ സപ്ലൈകോ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. കോട്ടയത്തെ ഓയില്‍ പാം ഇന്ത്യ കിലോയ്ക്ക് 30 രൂപയ്ക്ക് മട്ട അരി സപ്‌ളൈകോയ്ക്ക് നല്‍കുന്നുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുമ്പോള്‍ 35 രൂപയ്ക്ക് മുകളിലാകും. ഇടനിലക്കാരാണ് വില കൂട്ടുന്നത്. അരി ഉത്പാദിപ്പിക്കുന്ന സഹകരണ മേഖലയിലെ മില്ലുകള്‍ കൂടി സഹകരിച്ചാല്‍ വിപണിയില്‍ വന്‍ ചലനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കര്‍ഷകരുടെ നെല്ല് സപ്ലൈകോ നേരിട്ട് സംഭരിക്കുന്നുണ്ടെങ്കിലും ഇത് അരിയാക്കാന്‍ ഏല്പിക്കുന്നത് സ്വകാര്യ മില്ലുകളെയാണ്.
ഈ മില്ലുകള്‍ക്കെതിരെയും ആരോപണങ്ങളുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം.
https://www.facebook.com/Malayalivartha
























