Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിലെ അരലക്ഷത്തോളം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

03 MARCH 2018 09:05 AM IST
മലയാളി വാര്‍ത്ത

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് അരലക്ഷത്തോളം കുട്ടികള്‍ക്കായി വിപുലീകരിച്ചു. മുന്നാക്ക സമുദായങ്ങളിലെ രണ്ടുലക്ഷം രൂപ വരെ പ്രതിവര്‍ഷ വരുമാനമുള്ള കുടുംബങ്ങളിലെ 44,137 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. പൊതുഭരണവകുപ്പ് ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ ആവശ്യപ്രകാരമാണ് സ്‌കോളര്‍ഷിപ്പ് വിപുലീകരിച്ചത്. മുന്‍കാലങ്ങളില്‍ അഞ്ചുകോടിയായിരുന്ന സ്‌കോളര്‍ഷിപ്പ് വിഹിതം ഇക്കൊല്ലം 17 കോടിയാക്കി കൂട്ടി. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് മാത്രമായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതിയില്‍ തിരിച്ചടിയുണ്ടാവുമെന്നുമുള്ള നിയമവകുപ്പിന്റെ ഉപദേശം മറികടന്നാണ് സ്‌കോളര്‍ഷിപ്പ് വിപുലീകരിച്ചത്.

ആവശ്യമെങ്കില്‍ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നടപ്പാക്കാമെന്നാണ് നിയമോപദേശം. ദേവസ്വം നിയമനത്തിലേതിനു വ്യത്യസ്തമായി മുന്നാക്കക്കാരിലെ പിന്നാക്കാവസ്ഥ നിര്‍ണയിക്കാന്‍ രണ്ടുലക്ഷം കുടുംബവരുമാനപരിധി നിശ്ചയിച്ച് തന്ത്രപൂര്‍വമാണ് സര്‍ക്കാര്‍ നീക്കം. ഏഴ് തരത്തിലുള്ള സ്‌കോളര്‍ഷിപ്പാണ് നല്‍കുക.

ബഡ്ജറ്റില്‍ മുന്നാക്ക കോര്‍പറേഷന് നീക്കിവച്ച വിഹിതത്തില്‍ നിന്നാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലയിലെ ഹൈസ്‌കൂള്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് തലംവരെയുള്ള കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും.

2000 മുതല്‍ അരലക്ഷം രൂപവരെയാണ് സ്‌കോളര്‍ഷിപ്പ്. ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.എം, നാഷണല്‍ ലാ സ്‌കൂള്‍, നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിവര്‍ഷം അരലക്ഷം സ്‌കോളര്‍ഷിപ്പ്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച 70,000 പേരില്‍ 30,000 പേരുടെ പട്ടിക തയ്യാറാക്കി കോര്‍പറേഷന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. അഞ്ച് ജീവനക്കാര്‍ മാത്രമേ മുന്നാക്ക കോര്‍പറേഷനിലുള്ളൂ.

അതിനാല്‍ രണ്ടുലക്ഷത്തിനു താഴെയുള്ള, വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആര്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (2 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

Malayali Vartha Recommends