Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്മ്യൂണിസ്റ്റുകാരെ തുടച്ച് നീക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തിന് കോണ്‍ഗ്രസും കൂട്ട് നില്‍ക്കുന്നു; വലത്പക്ഷ മാധ്യമങ്ങള്‍ ഇതിന് ഓശാന പാടുകയാണെന്നും പി.ജയരാജന്‍

07 MARCH 2018 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

സി.ബി.ഐയെ കാട്ടി സി.പി.എമ്മിനെ ആരും വെരട്ടണ്ടെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങള്‍ക്ക് ഓശാനപാടുന്ന വലത്പക്ഷ മാധ്യമങ്ങളോടും പറയാനുള്ളത് ഇതു തന്നെയാണ്. സി.പി.എമ്മിനെ അടിച്ചമര്‍ത്താന്‍ വലത്പക്ഷ മാധ്യമങ്ങളും പ്രോല്‍സാഹനം നല്‍കുന്നുണ്ട്.

തൃപുരയില്‍ ആര്‍.എസ്.എസുകാര്‍ ഗര്‍ഭിണിയെ അടക്കം കൊലപ്പെടുത്തി. രാജ്യത്ത് നിന്ന് കമ്മ്യൂണിസ്റ്റുകാരെ തുടച്ച് നീക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തിന് കോണ്‍ഗ്രസും കൂട്ട് നില്‍ക്കുന്നു. തൃപുരയില്‍ അക്രമം നടത്തുന്നത് പഴയ കോണ്‍ഗ്രസുകാരാണ്. ചുവപ്പ് ഭീകരത എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് ആര്‍.എസ്.എസുകാരാണ്. ഷുഹൈബ് വധത്തെ തുടര്‍ന്ന് നിരാഹാരം കിടന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ഉയര്‍ത്തിയത് ചുവപ്പ് ഭീകരത എന്നാണ്. ത്രിപുരയില്‍ ഇടത്പക്ഷത്തെ തുടച്ച് നീക്കാന്‍ നടത്തുന്ന ഭീകരത ആര്‍.എസ്.എസും കോണ്‍ഗ്രസും കേരളത്തിലും നടത്തുകയാണെന്നും ജയരാജന്‍ ആരോപിച്ചു.

ഷുഹൈബ് വധം ശരിയായ രീതിയിലാണ് കേരളാ പോലീസ് അന്വേഷിച്ചത്. പ്രതികളെ പിടികൂടി. അവര്‍ ഡെമ്മികളാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിച്ചുവരുകയായിരുന്നു. കേസ് സി.ബി.ഐക്ക് വിടണമെന്ന കോടതി വിധിയെ കുറിച്ച് അറിഞ്ഞു. അങ്ങനെ നടക്കട്ടെ. ഫെബ്രുവരി 12ന് എടയന്നൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ സി.പി.എം നിലപാട് വ്യക്തമാക്കിയിരുന്നു; ഞങ്ങള്‍ക്കിതില്‍ പങ്കില്ലെന്ന്. ആ നിലപാട് ഇപ്പോഴും ആവര്‍ത്തിക്കുന്നു. കോടതി സര്‍ക്കാരിന്റെ ഭാഗം ശരിയായി കേട്ട ശേഷമാണോ അന്വേഷണം പ്രഖ്യാപിച്ചതെന്ന് അറിയില്ല. ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. 

ഡമ്മി പ്രതികളെയാണ് പൊലീസ് പിടികൂടിയതെന്ന് പറഞ്ഞ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞ് യഥാര്‍ത്ഥ പ്രതികളാണ് അറസ്റ്റിലായതെന്ന് മാറ്റിപ്പറഞ്ഞു. സി.പി.എമ്മിന് മാറ്റിപ്പറയേണ്ടി വന്നില്ല. പാര്‍ട്ടി അന്വേഷണം പാര്‍ട്ടി ഭരണഘടന അനുസരിച്ച് നടത്തും. അക്കാര്യം പരിശോധിച്ച ശേഷം മാധ്യമങ്ങളെ അറിയിക്കും. കോടതി വിധിയില്‍ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് പരാമര്‍ശം ഉണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും ജയരാജന്‍ അറിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (5 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (10 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (19 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (28 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

Malayali Vartha Recommends