ഹൈക്കോടതി വിധി കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന് അന്ത്യകുറിക്കും; കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് വിധിയെന്നും എകെ ആന്റണി

ശുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന ഹൈക്കോടതി വിധി കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന് അന്ത്യകുറിക്കുമെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള വിധി എന്നതിലുപരി ഇത് സര്‍ക്കാരിന് വലിയ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ്. കൊലപാതകം നടന്നതിന്റെ രണ്ടാം ദിവസം മുഖ്യമന്ത്രിയുടെ പ്രതിനിധിയായി കണ്ണൂരിലെത്തിയ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞത് ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നുമാണ്. പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റൈ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
https://www.facebook.com/Malayalivartha

























