ഊട്ടി പൈതൃക പാതയില്‍ ഇനി ട്രെയിന്‍ ഒടും...

മേട്ടുപ്പാളയത്തു നിന്ന് കൂനൂരിലേക്കുള്ള പൈതൃക തീവണ്ടിയുടെ പ്രത്യേക സര്‍വ്വീസ് പ്രീമിയം തീവണ്ടിയായി ഓടിക്കും. മാര്‍ച്ച് 10 മുതല്‍ ഓടിക്കാനാണ് ദക്ഷിണ റെയില്‍വേ ശ്രമിക്കുന്നത്. മേട്ടുപ്പാളയത്തു നിന്ന് കൂനൂരിലേക്കുള്ള ഫസ്റ്റ്ക്ലാസ് ടിക്കറ്റ് 1100 രൂപയും സെക്കന്‍ഡ്ക്ലാസ്സ് ടിക്കറ്റ് 800 രൂപയുമാണ്. ഊട്ടിയിലേക്ക് യഥാക്രമം 1400900 രൂപയുമാണ്. അതേ വണ്ടിയില്‍ പോയി തിരിച്ച് വരികയാണെങ്കില്‍ (റൗണ്ട്ട്രിപ്പ്‌ന്) യഥാക്രമം 18001200 രൂപയുമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ സീസണില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി രാവിലെ 9.10നു മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് 12ന് കൂനൂരിലെത്തും. മടക്കയാത്ര ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് 4.20 ഓടെ മേട്ടുപ്പാളയം സ്‌റ്റേഷനില്‍ തിരിച്ചെത്തുന്ന വിധമാണ് സമയക്രമം. 3 ബോഗികളുള്ള തീവണ്ടിയില്‍ ചാര്‍ട്ട് ചെയ്ത് വരുന്ന യാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന. ഇതിനായുള്ള ഉത്തരവ് സേലം റെയില്‍വേ ഡിവിഷന്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























