കെഎസ്ആർടിസിക്കു തിരിച്ചടിയാവുന്ന തീരുമാനവുമായി സർക്കാർ; സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ ഓടുന്ന സമയം കുറച്ചു

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ ഓടുന്ന സമയം സര്‍ക്കാര്‍ കുറച്ചു. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളെക്കാള്‍ കുറവാണ് പുതിയ സമയം. സ്വകാര്യബസുകള്‍ക്ക് ഒരു കിലോമീറ്ററിനു മുക്കാല്‍ മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.
കെഎസ്ആർടിസിക്കു രണ്ടുമിനിറ്റാണ്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡി സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. കെഎസ്ആർടിസിക്കു തിരിച്ചടിയാവുന്ന തീരുമാനമാണിത്.
https://www.facebook.com/Malayalivartha

























