Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്താണ് നിങ്ങൾക്ക് ഒരു മരണത്തെ വിറ്റ് വ്യാജ വാർത്ത ഉണ്ടാക്കിയിട്ട് കിട്ടുന്നത് ? പച്ചനുണ സമുഹത്തോട് വിളിച്ചു പറയുമ്പോള്‍ ഞാന്‍ പ്രതികരിക്കില്ലെന്നു കരുതിയെങ്കില്‍ തെറ്റി- ഡോ:ഷീംന അസീസിനെതിരെ മോഹനന്‍ വൈദ്യര്‍

08 MARCH 2018 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

അബിയുടെ മരണത്തിന് കാരണം മോഹനന്‍ വൈദ്യരുടെ അശാസ്ത്രീയമായ ചികിത്സ പരീക്ഷണങ്ങളാണെന്ന ആരോപണം നേരത്തെ മുതൽ തന്നെ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ വിനീത് എന്ന ചെറുപ്പക്കാരന്‍ വൃക്കരോഗം മൂലം മരിച്ചപ്പോഴും മോഹനന്‍ വൈദ്യരുടെ പേരും വ്യാജ വൈദ്യവും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു. ഡോ: ഷിംന അസീസ് എന്ന യുവ ഡോക്ടര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഡോ: ഷിംനയുടെ ആരോപണങ്ങളെ എതിര്‍ത്തു കൊണ്ടു മോഹനന്‍ വൈദ്യര്‍ തരംഗത്ത് എത്തിരിക്കുകയാണ്.

ഡോ: ഷിന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


ഒരു മരണം നടന്നിട്ടുണ്ട്. 27 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് മരിച്ചത്, പേര് വിനീത്. വൃക്കയെ ബാധിക്കുന്ന അസുഖം ചികിത്സിക്കാൻ മോഹനന്റെ അടുത്ത് പോയതാണ്. ഡയാലിസിസും വൃക്കമാറ്റി വയ്ക്കലുമൊന്നുമില്ലാതെ രോഗം പൂർണമായി മാറ്റാം എന്ന ഉറപ്പിലാണ് അഡ്മിറ്റ് ചെയ്തത്. ഓച്ചിറയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാജവൈദ്യന്‍റെ ചികിത്സാകേന്ദ്രത്തില്‍ വെച്ച് അശാസ്ത്രീയ ചികിത്സാപരീക്ഷണത്തിന് ഇരയായി മാര്‍ച്ച് 4 ന് വിനീത് 'മരണ'പ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം പുറത്തറിയിച്ചില്ല. വിനീതിന്‍റെ ബന്ധുക്കളെ യഥാസമയം വിവരമറിയിക്കാന്‍ പോലും വിമുഖത കാണിച്ചു.

നാട്ടുകാര്‍ പ്രശ്നമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ (മാര്‍ച്ച് 5-ന്) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു. ഒരു വിവാദവും ഇല്ല. കൈയ്യേറ്റവും ഇല്ല. പത്രങ്ങളിലും ചാനലുകളിലും വാർത്തയുമില്ല. 27 വയസ്സുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് ഇല്ലാതായത്.

വിനീതിന് ആദരാഞ്ജലികള്‍.

ഇത് ഒരു സാധാരണ മരണമല്ല, ഇതൊരു കൊലപാതകമാണ്. ശരിയായ ചികിത്സ ലഭിച്ചാൽ ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട ഒരു ചെറുപ്പക്കാരനാണ് ഇല്ലാതായത്. ഈ കൊലപാതകത്തിൽ ധാരാളം കൂട്ടുപ്രതികളുണ്ട്. ക്യാൻസറും സോറിയാസിസും വൃക്ക സംബന്ധമായ അസുഖങ്ങളും മാറ്റാൻ വ്യാജ വൈദ്യന്റെ അടുത്ത് പോകാൻ പ്രേരിപ്പിക്കുന്ന ഏവരും കൂട്ടുപ്രതികളാണ്. അത്തരം സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെക്കുന്ന ഏവരും ഈ മരണത്തിന്റെ പങ്കാളികളാണ്. അറിഞ്ഞോ അറിയാതെയോ മരണത്തിന്റെ വ്യാപാരികളായി മാറുകയാണവർ.

മോഹനനെയും വടക്കൻചേരിയേയും പിന്തുണയ്ക്കുന്ന ഏവർക്കും ഈ മരണത്തിൽ ഉത്തരവാദിത്തമുണ്ട്. അവർക്കാർക്കും കൈ കഴുകാൻ സാധിക്കില്ല. ഈ കള്ളനാണയങ്ങളെ പൂട്ടേണ്ടവർ ഉറക്കത്തിലായിരിക്കണം... വ്യസനത്തോടെ വിനീതിന് ആദരാഞ്ജലികൾ ...

മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത് ഇങ്ങനെ

ബഹുമാന്യരേ എന്റെ വാക്കുകൾ ഷെയർ ചെയ്യുവാൻ അപേക്ഷിക്കുന്നു....എനിക്ക് എതിരെ കരുക്കൾ നീക്കുമ്പോളും എന്റെ പൊതു സമൂഹമാണ് എനിക്ക് വേണ്ടി ശബ്ദം ഉയർത്തുന്നത്.... ഇപ്പോൾ പരക്കുന്ന യുവാവിന്റെ മരണവും, എന്റെ പേരും വെച്ച് ഫേസ്‌ബുക്കിൽ പ്രമുഖ ലേഡി ഡോക്ട്ടർ പോസ്റ്റുകൾ ഇടുന്നത് കണ്ടു.എന്താണ് നിങ്ങൾക്ക് ഒരു മരണത്തെ വിറ്റ് വ്യാജ വാർത്ത ഉണ്ടാക്കിയിട്ട് കിട്ടുന്നത് ? നിങ്ങൾ ഒരു ഡോക്ട്ടർ ആണ്. ഇതുപോലെ പച്ച നുണ പൊതു സമൂഹത്തോടു വിളിച്ചു പറയുമ്പോൾ ഞാൻ പ്രതികരിക്കില്ല എന്ന് കരുതിയെങ്കിൽ തെറ്റി.മരിച്ച യുവാവിന്റെ ബന്ധുക്കൾ വരെ പറയും സത്യം. ആ പാവത്തിന്റെ മരണത്തെ വ്യാജ വാർത്ത ഉണ്ടാക്കി വിൽക്കരുത് ഡോക്ട്ടർ. നിങ്ങൾ കോമഡി കലാകാരനായ ശ്രീ അബിയുടെ മരണവും എന്റെ നേർക്കു എത്തിക്കുവാൻ ചരട് വലിച്ച സ്ത്രീ ആണ്. അവസാനം അബിയുടെ സുഹൃത്ത് തന്നെ പൊതുസമൂഹത്തോടു സത്യം തുറന്നു പറഞ്ഞു.

ബഹുമാന്യരേ ഈ വ്യാജ പ്രചരണത്തിനു എതിരെ ശക്തമായി പ്രതികരിക്കുക...അബിയുടെ മരണത്തിലും എന്റെ പേര് വരുത്തുവാൻ പ്രമുഖ ലേഡി ഡോക്ട്ടർ ശ്രമിച്ചു.. ഇന്ന് എനിക്കെതിരെ അവർ വീണ്ടും വ്യാജമായ പോസ്റ്റുകൾ ഇട്ട് എന്റെ മാനത്തിന് ക്ഷതം വരുത്തികൊണ്ടിരിക്കുന്നു.. ബഹുമാന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വിവരം വിവരം നിങ്ങളോട് ഞാൻ നേരിൽ പറയുന്നു... നുണയും, കള്ളവും മാത്രം പ്രചരിപ്പിക്കുന്ന ഇവർക്ക് എതിരെ ശക്തമായി പ്രതികരിക്കുക.. ഷിംന അസീസ് ശ്രീ അബിയുടെ മരണം എന്റെ പേര് വരുത്തുന്ന പോസ്റ്റുകൾ ഇവർ മുമ്പ് ഇടുകയും, അത് ഡിലീറ്റ് ആക്കുകയും ചെയ്തിരുന്നു..ഇന്ന് അടുത്ത പ്രചരണം ഞാൻ കണ്ടു... ബഹുമാന്യ പൊതു ജനങ്ങളെ നിങ്ങൾക്ക് അന്വഷിക്കാം സത്യം മരണപ്പെട്ട യുവാവിന്റെ കുടുംബത്തോട്...എല്ലാവർക്കും നല്ല ഒരു രാത്രി നേരുന്നു.. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. സ്‌നേഹപ്പൂർവം : മോഹനൻ വൈദ്യർ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (5 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (10 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (19 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (28 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

Malayali Vartha Recommends