Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യപാനത്തിനിടെ യുവാവിനെ വെട്ടിക്കൊന്നു; ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ചിലര്‍ രക്ഷപെട്ടു

08 MARCH 2018 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

മദ്യലഹരിയിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് വെട്ടേറ്റുമരിച്ചു. തിരുവനന്തപുരം ആര്യനാട് പള്ളിവേട്ട അംബിക ഭവനില്‍ ജയകൃഷ്ണന്‍(35)ആണ് മരിച്ചത്. ആര്യനാട് കാഞ്ഞിരംമൂട് പഴയകച്ചേരി നടയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് വര്‍ക്ക്‌ഷോപ്പ് ഉടമ തിരുമല സ്വദേശി സുരേഷിനെ (55) ആര്യനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഘത്തിലെ ഒരാള്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെപ്പറ്റി പൊലീസ് ഭാഷ്യം ഇങ്ങനെ: ചൊവ്വാഴ്ച രാത്രിയില്‍ തിരുമല സ്വദേശി സുരേഷിന്റെ സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ വച്ച് സുഹൃത്തുക്കളായ ജയകൃഷ്ണന്‍, പള്ളിവേട്ട കടുവാകുഴി കൃഷ്ണകുമാര്‍ ഹൗസില്‍ അജി സോമന്‍ എന്നിവര്‍ മദ്യപിച്ച് രാത്രി ഏഴ് മണിയോടെ വാക്ക് തര്‍ക്കവും തമ്മില്‍തല്ലുമായി. ബഹളം കേട്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ ഇവരെ പിന്തിരിപ്പിക്കുകയും സ്ഥലത്ത് നിന്നും പറഞ്ഞയക്കുകയും ചെയ്തു . രാത്രി പത്തു മണിയോടെ വീണ്ടും വര്‍ക്ക്‌ഷോപ്പില്‍ തിരിച്ചെത്തിയ ഇവര്‍ മദ്യലഹരിയില്‍ വീണ്ടും വക്കുതര്‍ക്കവും കയ്യാങ്കളിയും നടത്തി . ഇതിനിടയില്‍ വര്‍ക്ക്‌ഷോപ്പ് ഉടമ സുരേഷ് മുറിയില്‍ നിന്നും വാള്‍ എടുത്ത് ജയകൃഷ്ണനെ വെട്ടുകയായിരുന്നു. ബഹളം കേട്ട് സമീപത്തുള്ളവര്‍ നോക്കിയപ്പോള്‍ സുരേഷ് ജയകൃഷ്ണനെ അടിക്കുന്നത് കണ്ടു. തുടര്‍ന്ന് ആര്യനാട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ കടയുടെ പോലിസ് ആംബുലന്‍സ് വരുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ആംബുലന്‍സ് ജീവനക്കാരന്റെ പരിശോധനയില്ഡ ജയകൃഷ്ണന്‍ മരിച്ചതായി കണ്ടെത്തി. ഈ സമയം കടുവാക്കുഴി സ്വദേശി അജി സോമന്‍ തലയ്ക്കും മൂക്കിനും മുഖത്തും അടികൊണ്ട് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു. തുടര്‍ന്ന് അജി സോമനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മദ്യലഹരിയിലായ വര്‍ക്ക് ഷോപ്പ് ഉടമ സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ച ജയകൃഷ്ണന്റെ കഴുത്തിലും തലയിലും ആഴത്തില്‍ വെട്ടേറ്റിരുന്നു. മുറിവില്‍നിന്നും രക്തം വാര്‍ന്ന് ജയകൃഷ്ണന്‍ മരിച്ചതാകാമെന്ന് പൊലീസ് പറയുന്നു.
ആശാരി പണിക്കാരുമായ അജിയും ജയകൃഷ്ണനും സുരേഷിന്റെ വര്‍ക്ക് ഷോപ്പില്‍ ഒത്തു കൂടുന്നതും മദ്യപിക്കുന്നതും പതിവാണ്. സംഭവ ദിവസം ഇവരെ കൂടാതെ കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്ളതായും സൂചനയുണ്ട്. സംഭവത്തിന് ശേഷം ചിലര്‍ ഓടിപ്പോയതായി സമാപവാസികള്‍ പറയുന്നു.

അതെ സമയം രാത്രി 10 മണിവരെ ജയകൃഷ്ണന്‍ പള്ളിവേട്ടയിലെ വീട്ടില്‍ ഉണ്ടായിരുന്നതായും അത്യാവശ്യമെന്ന് ഏതോ സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നാണ് വീട്ടില്‍ നിന്നും പോയതെന്നും മാതാപിതാക്കള്‍ പൊലീസിനു മൊഴിനല്‍കി. വീട്ടില്‍ നിന്നും ഇറങ്ങിയ ജയകൃഷ്ണന്‍ കടുവാക്കുഴിയില്‍ എത്തി സുഹൃത്ത് അജിസോമനേയും കൂട്ടിയാണ് വീണ്ടും സംഭവസ്ഥലത്തേയ്ക്ക് പോയത്. സംഭവത്തില്‍ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അഞ്ച് വര്‍ഷം മുന്‍പ് ജയകൃഷ്ണന്റെ ഭാര്യ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയിലിലായിരുന്നു. വര്‍ക്ക്‌ഷോപ്പില്‍ നിന്നും മാരകായുധങ്ങളും പൊലീസ്‌കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജയകൃഷ്ണന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (5 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (10 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (19 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (28 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (4 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

Malayali Vartha Recommends