ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഹാദിയയെ തനിക്കൊപ്പം വിടാന്‍ തീരുമാനിച്ചപ്പോഴാണ് കല്യാണം നടത്തിയതെന്ന് അശോകന്‍

ഹാദിയയും ഷെഫിന്‍ ജെഹാനും തമ്മിലുള്ള വിവാഹം തട്ടിക്കൂട്ടാണെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയെ കാണാതായതിനെ തുടര്‍ന്ന് താന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മകളെ തനിക്കൊപ്പം വിടാന്‍ തീരുമാനിച്ചപ്പോഴാണ് വിവാഹം നടത്തിയത്. അതിനാല്‍ വിവാഹം തട്ടിക്കൂട്ടാണ്. നിയമനടപടികളുമായി മുന്നോട്ട് പോകും. ഷെഫിന്‍ ജെഹാന് തീവ്രവാദബന്ധം ഉളളത് കൊണ്ടാണല്ലോ എന്‍.ഐ.എയ്ക്ക് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കിയതെന്നും അശോകന്‍ അറിയിച്ചു. കോടതി വിധി പൂര്‍ണമല്ല. തട്ടിക്കൂട്ട് വിവാഹമാണെന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തും.
മകളെ ഒരു തീവ്രവാദിയെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ ഒരു പിതാവും ആഗ്രഹിക്കില്ല. ആ വേദന ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ലെന്നും അശോകന്‍ പറഞ്ഞു. സുപ്രീംകോടതി തീരുമാനത്തെ വിമര്‍ശിക്കുന്നില്ലെന്നും അശോകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























