കലഹം മുറുകിയപ്പോൾ ആത്മഹത്യ ചെയ്യാൻ ശരീത്തില്‍ തീ കൊളുത്തിയ ശേഷം ഭാര്യ കിണറ്റിൽ ചാടി; കൂടെ ഭർത്താവും ചാടി... ഒടുവിൽ

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും ദാരുണാന്ത്യം. ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ ഷാജി (32), ഭാര്യ മഞ്ജുഷ (26) എന്നിവരാണ് മരിച്ചത്. ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം കിണറ്റില്‍ ചാടിയ ദമ്പതികൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.30 നാണ് പൊള്ളലേറ്റ നിലയില്‍ ദമ്പതികൾ കിണറ്റില്‍ ചാടിയത്.
തുടര്‍ന്ന് മഞ്ജുഷ വീടിനു സമീപത്തെ 15 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടി. രക്ഷിക്കാനായി തൊട്ടുപിന്നാലെ ഷാജിയും ചാടുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ മഞ്ജുഷയെ ഭര്‍ത്താവായ ഷാജി രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. മഞ്ജുഷയെ ചേര്‍ത്തുപിടിച്ച് ഷാജി തീ കെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഷാജിയുടെ ദേഹത്തും തീ പടരുകയായരുന്നു.
ശബ്ദം കേട്ട അയല്‍വാസികള്‍ കിണറ്റിനുള്ളില്‍ നിന്നു ദമ്പതികളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഷാജിയുടെ വീട്ടില്‍ ബഹളം കേട്ടിരുന്നതായി പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഷാജി ചൊവ്വാഴ്ച രാത്രിയും മഞ്ജുഷ ഇന്നലെ രാവിലെയുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
https://www.facebook.com/Malayalivartha

























